You are Here : Home / USA News

മാധ്യമ പ്രവർത്തകർക്കിടയിൽ ഐക്യം പുനഃസ്ഥാപിക്കണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 06, 2015 10:26 hrs UTC

ഡാലസ്∙ മാധ്യമ പ്രവർത്തകർക്കിടയിൽ വളർന്നു വരുന്ന അനൈക്യം സമൂഹത്തോടുളള പ്രതിബദ്ധത നിറവേറ്റുന്നതിന് തടസ്സം സൃഷ്ടിക്കുമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ യോഗം വിലയിരുത്തി. മാധ്യമ പ്രവർത്തകർക്കിടയിൽ വിഘടന വാദം സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന വരെ കണ്ടെത്തി ഒറ്റപ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. നോർത്ത് അമേരിക്കയിലും ഇതര രാഷ്ട്രങ്ങളിലും മലയാളം ഓൺ ലൈൻ മാധ്യമങ്ങൾക്ക് വായനക്കാർ വർദ്ധിച്ചു വരുന്നതായും കണക്കുകൾ ഉദ്ധരിച്ചു കൊണ്ട് ചാപ്റ്റർ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് പറഞ്ഞു.

മെയ് 3 ഞായർ വൈകിട്ട് 5 മണിക്ക് ഗാർലന്റിലുളള ഇന്ത്യാ ഗാർഡൻസിൽ ചേർന്ന ് ചാപ്റ്റർ പ്രവർത്തക യോഗത്തിൽ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ നവംബർ മാസം ഷിക്കാഗോയിൽ വെച്ച് നടത്തുന്ന ആറാമത് ദേശീയ സമ്മേളനത്തെക്കുറിച്ചു യോഗം ചർച്ച ചെയ്തു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിന് തയ്യാറെടുക്കുന്ന വെബ് സൈറ്റിന്റെ ഉദ്ഘാടനം ജൂൺ അവസാന വാരം നടത്തുന്നതിനു യോഗം തീരുമാനിച്ചു. എബ്രഹാം തോമസ് സ്വാഗതവും ജോസഫ് മാർട്ടിൻ വിലങ്ങോലിൽ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.