You are Here : Home / USA News

പ്രവാസ ജീവിതത്തില്‍ മനസ്സുകളില്‍ കുളിര്‍മ്മയേകി റാന്നി സ്വദേശി സംഗമം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 06, 2015 09:53 hrs UTC

ഡാലസ്‌: റാന്നിയിലെ നിവാസികളുടെ സ്‌നേഹവും, സൗഹൃദവും ഊട്ടി ഉറപ്പിക്കുവാന്‍ മേരി ഹെഡ്‌സ്‌ കാര്‍റ്റെര്‍ പാര്‍ക്കില്‍ കൂടിയ ഫ്രെണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ പ്രവര്‍ത്തക സംഗമം പ്രവാസ മനസ്സുകളില്‍ കുളിര്‍മ്മ ഏകി. നൂറു കണക്കിന്‌ പ്രവര്‍ത്തകരുടെ പങ്കാളിത്തം പഴയ സൗഹൃദം പുനസ്ഥാപിക്കുവുള്ള വേദിയായി മാറി. ഏപ്രില്‍ 18 ശനിയാഴ്‌ച രാവിലെ 10 മുതല്‍ 2 മണിവരെ ഡാലസിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന റാന്നി സ്വദേശികള്‍ ഒന്നിച്ചു കൂടി പഴയ ഓര്‍മ്മകളും, സ്‌നേഹവും പരസ്‌പരം പങ്കിട്ടു. 5 മണിക്കൂര്‍ നീണ്ടു നിന്ന ഉല്ലാസവേള സന്തോഷമേറിയ അനുഭവമായി മാറി.റാന്നിക്കാരുടെ പ്രിയമേറിയ പാലപ്പവും, ചിക്കന്‍ സ്റ്റൂവും വിളമ്പുവാന്‍ സംഘാടകര്‍ മറന്നില്ല. ജാതി മതഭേദമെന്യെ കടന്നു വന്നവര്‍ക്കു സെക്രടറി ഷിജു എബ്രഹാം നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.