You are Here : Home / USA News

നേപ്പാൾ ദുരന്തം : മർത്തോമ സഭ വീടുകൾ നിർമ്മിച്ചു നൽകും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 05, 2015 10:11 hrs UTC

ന്യുയോർക്ക് ∙ നേപ്പാൾ പ്രകൃതി ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് മർത്തോമ സഭയുടെ സഹായ വാഗ്ദാനം. മർത്തോമ സഭ ഒരു കോടി രൂപാ ചെലവാക്കി 20 കെട്ടിടങ്ങൾ നിർമ്മിച്ചു നൽകും. ഒരു കെട്ടിടത്തിന് 5 ലക്ഷം വീതം 20 കെട്ടിടങ്ങൾ തൽക്കാലം നിർമ്മിച്ചു നൽകുമെന്ന് മർത്തോമ സഭയുടെ പരമാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് മർത്തോമ ഇടവകൾക്കയച്ച സന്ദേശത്തിൽ പറയുന്നു. ഗവൺമെന്റുമായി സഹകരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങൾക്കിരയാകുന്നവർക്ക് സഹായ ഹസ്തവുമായി മുന്നിട്ടിറങ്ങുന്നതിന് സഭ പ്രത്യേകം പരിഗണന നൽകിയിട്ടുണ്.  നോർത്ത് അമേരിക്ക ഉൾപ്പെടെയുളള എല്ലാ ഭദ്രാസനങ്ങളിലേയും ഇടവകകൾ ഒരു ഞായറാഴ്ചത്തെ സ്തോത്രകാഴ്ച ഇതിനായി വേർതിരിച്ചു. ജൂൺ 30 ന് മുമ്പ് സഭാ ഓഫിസിലടക്കണമെന്നും തിരുമേനി നിർദ്ദേശിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.