You are Here : Home / USA News

മേയര്‍ സ്ഥാനാര്‍ഥിക്ക് മലയാളി സമൂഹം ഫണ്ട് റൈസ് ഡിന്നര്‍ നടത്തുന്നു

Text Size  

Story Dated: Monday, April 27, 2015 11:56 hrs UTC

ജീമോന്‍ ജോര്‍ജ്

 

ഫിലഡല്‍ഫിയ. അമേരിക്കയുടെ പ്രഥമ തലസ്ഥാനമായ പെന്‍സില്‍വേനിയായിലെ സഹോദരീയ നഗരത്തിന്‍െറ അടുത്ത നഗരപിതാവിനെ കണ്ടുപിടിക്കുവാനുളള വാശിയേറിയ തിരഞ്ഞെടുപ്പിന്‍െറ ഭാഗമായും ഫിലഡല്‍ഫിയായിലെ രാഷ്ട്രീയ നീക്കത്തില്‍ മലയാളി സമൂഹത്തിനെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുമായി കഴിഞ്ഞ ഡിബേറ്റിലും വളരെയധികം ജനസ്വാധീനവും നിലവില്‍ സിറ്റി കൌണ്‍സിലറുമായ ജിം കെനിക്ക് (ഡമോക്രാറ്റിക്) മെയ് 8 -ാം തിയതി വെളളിയാഴ്ച 6.30 പിഎംന് (Szechuan east, 744 red lion road, philadelphia, pa 19115) സമൂഹത്തിലെ നാനാ തുറകളില്‍പെട്ട് പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ടും അവരുടെയെല്ലാം പിന്തുണയും സഹകരണവും ഉറപ്പും വരുത്തികൊണ്ടും ഫണ്ട് റൈസ് ഡിന്നറില്‍ നടത്തുന്നതാണ്. ജിം കെനിയയുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം തന്‍െറ മനസ് തുറക്കുകയും അതില്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ഫിലഡല്‍ഫിയ സ്കൂള്‍ ഡിസ്ട്രിക്റ്റ് നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ മറുപടിയായി സ്റ്റേറ്റില്‍ നിന്നും ഫുള്‍ അഫയര്‍ ഫണ്ട് ഇനിയും കിട്ടണമെന്നും ചാര്‍ട്ടര്‍ സ്കൂളുകള്‍ക്ക് കിട്ടുന്നുണ്ടെന്നും ഇതിനു മുമ്പിരുന്ന ഗവണ്‍മെന്റ് നല്‍കിയിരുന്നെന്നും തുടര്‍ന്നും ലഭിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാമെന്നും പറഞ്ഞു. സിറ്റിയുടെ ഭാഗത്തു നിന്നും എലിമന്ററി സ്കൂളുകള്‍ക്കും, മിഡില്‍ സ്കൂളുകള്‍ക്കും ധന സഹായം കൊടുക്കുന്നുണ്ടെന്നും എന്നാല്‍ അതുകൊണ്ടു മാത്രം മുഴുവന്‍ സ്കൂളുകളുടെയും പ്രശ്ന പരിഹാരമാകുകയില്ലെന്നും ഇപ്പോള്‍ തന്നെ ഹൈസ്കൂളുകളില്‍ നിന്നും ധാരാളം കുട്ടികള്‍ കുറ്റകൃത്യങ്ങള്‍ നഗരത്തില്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും ഇതൊരു വലിയ സാമൂഹിക വിപത്താണെന്നും ചൂണ്ടികാട്ടുകയുണ്ടായി. ഇമിഗ്രന്റ് കമ്മ്യൂണിറ്റിയെക്കുറിച്ച് അദ്ദേഹത്തിന് വളരെയധികം കരുതലുകള്‍ ഉണ്ടെന്നും ഫിലഡല്‍ഫിയ തിരഞ്ഞെടുക്കുന്നതില്‍ നന്ദി ഉണ്ടെന്നും പ്രത്യേകിച്ച് ഇന്ത്യന്‍ കമ്യൂണിറ്റി വളരെയധികം വിദ്യാഭ്യാസവും സാമ്പത്തിക നിലവാരമുളളവരാണെന്നും പൊതുവേ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ഒരു സമൂഹമാണെന്നും സിറ്റിയില്‍(15 ന്ധh + ത്തഞ്ചന്ന ങ്ങന്തര്‍.) ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍ ഉള്‍പ്പെടെയുളള വെല്‍ക്കം സെന്റര്‍ ഇമിഗ്രന്‍ കമ്യുണിറ്റിക്കു വേണ്ടി മാത്രം തുറക്കാന്‍ പദ്ധതി ഉണ്ടെന്നും എല്ലാ മുഖ്യ പ്രശ്നങ്ങളും ഒരു സ്ഥലത്തു തന്നെ പരിഹാരം കാണത്തക്ക രീതിയിലുളള സംവിധാനമാണ് ക്രമീകരിച്ചു വരുന്നതെന്നും അറിയിക്കുകയുണ്ടായി. കൂടാതെ പുതിയ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനും ഇഎസ്എല്‍ തുടങ്ങിയ കാര്യങ്ങളും പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെന്നും, സിറ്റിയില്‍ തന്നെ പുതിയ സ്ഥലങ്ങളിലാണ് കുറ്റകൃത്യങ്ങള്‍ നടന്നു വരുന്നതെന്നും അതിനു പരിഹാരമായി കൂടുതല്‍ നിയമ പാലകരെ നിയമിക്കണമെന്നും അതിനായി പണം കണ്ടത്തണമെന്നും എന്നാല്‍ യാതൊരു കാരണവശാലും പുതിയ നികുതികള്‍ ചുമത്താതെ തന്നെ കണ്ടെത്താനായി. വലിയ ഇവന്റുകള്‍ സംഘടിപ്പിക്കുക, കോര്‍പ്പറേറ്റ് കാര്യാലങ്ങള്‍ക്ക് അവസരങ്ങള്‍ കൊടുക്കുക, ആകര്‍ഷണീയമായ രീതിയിലുളള വിനോദ സഞ്ചാര കേന്ദ്ര പദ്ധതികളിലൂടെ ധനാഗമ മാര്‍ഗ്ഗങ്ങള്‍ കണ്ടു പഠിക്കാന്‍ സാധിക്കുമെന്നും പറയുകയുണ്ടായി. ജനകീയമായ പദ്ധതികളിലൂടെ ജനങ്ങളുമായി അടുത്തിടപെടുന്ന ഭരണാധികാരമാണ് തനിക്ക് താത്പര്യമെന്നും ഇന്ത്യയും അമേരിക്കയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളാണെന്നും പ്രത്യേകിച്ച് ഒബാമ അഡ്മിനിസ്ട്രേഷന്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയുമായി വളരെയധികം പുതിയ പദ്ധതികള്‍ക്കായി തുടക്കം കുറിക്കുകയുണ്ടായെന്നും കൂടുതല്‍ ഇന്ത്യാക്കാര്‍ പൊതു രാഷ്ട്രീയത്തില്‍ വരണമെന്നും എല്ലാവരും മെയ് 19-ാം തിയതി നടക്കുന്ന പ്രൈമറിയില്‍ വോട്ടു രേഖപ്പെടുത്തണമെന്നും പറയുകയുണ്ടായി. മെയ് 8 -ാം തിയതി 6.30 പിഎം(വെളളി) നടക്കുന്ന മീറ്റിങിലേക്ക് എല്ലാ സുഹൃത്തുക്കളെയും ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജീമോന്‍ ജോര്‍ജ് : 267 970 4267 മാത്യു തരകന്‍ : 215 390 0202

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.