You are Here : Home / USA News

പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ്‌ രണ്ടിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 25, 2015 10:53 hrs UTC

ഫിലാഡല്‍ഫിയ: `പമ്പ' മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്‌ഘാടനവും മാതൃദിനാഘോഷവും, കുടുംബ സംഗമവും സംയുക്തമായി മെയ്‌ രണ്ടിന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ ഫിലാഡല്‍ഫിയയിലെ അസന്‍ഷന്‍ ചര്‍ച്ച്‌ ഹാളില്‍ (10171 നോര്‍ത്ത്‌ ഈസ്റ്റ്‌ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19116) നടത്തുന്നു. ഫൊക്കാനാ പ്രസിഡന്റ്‌ ജോണ്‍ പി.ജോണ്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. .യു.എസ്‌ കോണ്‍ഗ്രസ്‌മാന്‍ ബ്രണ്ടന്‍ ബോയല്‍, ഫിലാഡല്‍ഫിയ മുന്‍ ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണി ലിന്‍ ഏബ്രഹാം, റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, റവ.ഡോ. മാത്യു മണക്കാട്ട്‌ എന്നിവരോടൊപ്പം വിവിധ സംഘടനകളുടെ സാരഥികളും, സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കുന്ന പൊതുസമ്മേളനവും തുടര്‍ന്ന്‌ മാതൃദിനാഘോഷവും നടക്കുമെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍ പറഞ്ഞു. മാതൃദിനാഘോഷത്തോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന ചടങ്ങും, തുടര്‍ന്ന്‌ ബാങ്ക്വറ്റും ഉണ്ടായിരിക്കും. വി.വി. ചെറിയാന്‍ കോര്‍ഡിനേറ്ററും, തമ്പി ചാക്കോ കണ്‍വീനറും, പ്രസാദ്‌ ബേബി ആര്‍ട്‌സ്‌ കോര്‍ഡിനേറ്ററുമായി വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. പമ്പയുടെ കുടുംബ സംഗമത്തിലേക്കും മാതൃദിനാഘോഷപരിപാടികളിലേക്കും അംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ ഓലിക്കല്‍ (215 873 4365), വി.വി. ചെറിയാന്‍ (215 806 3802), അലക്‌സ്‌ തോമസ്‌ (215 850 5268), തമ്പി ചാക്കോ (610 331 7923), ഫിലിപ്പോസ്‌ ചെറിയാന്‍ (215 605 7310), പ്രസാദ്‌ ബേബി (215 629 6375).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.