You are Here : Home / USA News

ചരിത്രപരമായ ഒത്തുചേരല്‍:പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയും , പരിശുദ്ധ കാതോലിക്കാ ബാവയും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 24, 2015 10:47 hrs UTC

1915ല്‍ അര്‍മിനിയായില്‍ നടന്ന വംശവിച്ഛേദത്തിന്റെ 100ാം വാര്‍ഷീക അനുസ്‌മരണവിശുദ്ധീകരണ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന്‌ അര്‍മിനിയായില്‍ എത്തിയ മലങ്കര ഓര്‍ത്തോഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയും പ. ഇഗ്‌നാത്തിയോസ്‌ അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയും തമ്മില്‍ പരസ്‌പരം ആശ്ലേഷിച്ചു. ഇരുവരും മറ്റാരെയും കൂടാതെ ഒരുമിച്ചിരുന്ന്‌ ഇന്നു രാവിലെ പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്‌തു. സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ ബാവായും, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ, പോപ്പ്‌ തേവൊദോറസ്‌, ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്‌, ജേക്കബ്‌ മാത്യു (ജോജോ) എന്നിവരുമടങ്ങുന്ന വലിയൊരു സംഘം പങ്കെടുക്കുന്നുണ്ട്‌ പ. പിതാവിനോടൊപ്പം മലങ്കര സഭാ സമാധാനത്തിനായി അതിയായ ആഗ്രഹിക്കുന്ന ഫാ. ഡോ. കെ. എം. ജോര്‍ജും പ. സുന്നഹദോസ്‌ സെക്രട്ടറി ഡോ മാത്യുസ്‌ മാര്‍ സേവേറിയോസ്‌ മെത്രപൊലീത്തയുമുണ്ട്‌. യാക്കോബായ വിഭാഗം പ. സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസും സമ്മേളനത്തിന്‌ എത്തിയിട്ടുണ്ട്‌. സഭാ സമാധാനത്തെക്കുറിച്ചുള്ള അനൗപചാരിക സംഭാഷണങ്ങള്‍ നടക്കുവാന്‍ സാധ്യതയുള്ളതായി അറിയുന്നു. 2012 നവംബര്‍ 18 ന്‌ കെയ്‌റോയില്‍ കോപ്‌റ്റിക്‌ പോപ്പ്‌ തെവദ്രോസ്‌ രണ്ടാമന്‍റെ സ്ഥാനാരോഹണവേളയില്‍ പ. മാര്‍ത്തോമ്മാ പൗലോസ്‌ രണ്ടാമനും പ. സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസും തമ്മില്‍ കണ്ടതിനു ശേഷം ആദ്യമായാണ്‌ ഇരു സഭകളുടെയും തലവന്മാര്‍ കണ്ടുമുട്ടുന്നത്‌. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പെട്ടെന്നുണ്ടായ കൂടിക്കാഴ്‌ചയെ തുടര്‍ന്ന്‌ പ. പിതാവിന്‌ ഉദ്ദേശിച്ച സമയത്ത്‌ അര്‍മീനിയായില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നതു മൂലം ആദ്യ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ സാധിച്ചില്ല. ഓറിയന്‍റല്‍ ഓര്‍ത്തഡോക്‌സ്‌ സഭാ തലവന്മാരുടെ സമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവയും സംഘവും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.