You are Here : Home / USA News

രമേശ് ചെന്നിത്തല ഫോമ കേരളാ കണ്‍വന്‍ഷനില്‍ പ്രസംഗിക്കും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, April 22, 2015 10:52 hrs UTC


                        
തിരുവനന്തപുരം.  ഓഗസ്റ്റ് ഒന്നിന്   മാസ്കൊട്ട് ഹോട്ടലില്‍ നടക്കുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരള കണ്‍വന്‍ഷനില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തലയുടെ സാന്നിധ്യവും ഉണ്ടാകും. ഫോമയുടെ ക്ഷണം സ്വീകരിച്ച അദ്ദേഹം കണ്‍വന്‍ഷനു എല്ലാവിധ ആശംസകളും നേര്‍ന്നു. ഫോമ നടത്തുന്ന വിവിധ പരിപാടികളെ പ്രശംസിച്ച ചെന്നിത്തല തന്റെ സര്‍വ്വ പിന്തുണയും അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഫോമായുടെ  കേരള കണ്‍വന്‍ഷന്‍ ഉദ്ഘാടനം  ചെയ്യുന്നത് .

കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല മൂന്നു പ്രാവശ്യം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യം ചെന്നിത്തലയെ ദല്‍ഹി രാഷ്ട്രീയത്തില്‍ സ്വീകാര്യനാക്കി. 1970-ല്‍ ചെന്നിത്തല ഹൈസ്കൂളിലെ കെഎസ്യുവിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്ന രമേശ് 2005ലാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് എത്തിയത്. 2014 ജനുവരി 2നു കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി.

ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്റണി എന്നിവര്‍ നേതൃത്വം നല്‍കുന്ന 2014-16 കാലഘട്ടങ്ങളിലേക്കുള്ള ഭരണസമിതിയാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഫോമാ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ: ജേക്കബ് തോമസ്, ഫോമാ കേരള കണ്‍വെന്‍ഷന്‍ കോ ഓര്‍ഡിനേറ്റര്‍ അഡ്വ: വര്‍ഗീസ് മാമ്മന്‍, ഫോമാ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ് എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്നോട്ടം വഹിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആനന്ദന്‍ നിരവേല്‍ 954 675 3019,ഷാജി എഡ്വേര്‍ഡ് 917 439 0563,ജോയി ആന്തണി 954 328 5009,ജേക്കബ് തോമസ് 718 406 2541

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.