You are Here : Home / USA News

ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുനാള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, April 22, 2015 10:46 hrs UTC


                        
ന്യൂയോര്‍ക്ക്. ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുനാള്‍ മെയ് 2, 3 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.  പെരുന്നാള്‍ ചടങ്ങുകള്‍ക്കും വചന ശുശ്രൂഷ നാഗ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ബിജേഷ് ഫിലിപ്പ്, വെരി. റവ. റ്റി. എം. സഖറിയാ കോര്‍ എപ്പിസ്കോപ്പാ, വികാരി ഫാ. ജോണ്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.

ഏപ്രില്‍ 26 ഞായറാഴ്ച ഫാ. എബ്രഹാം ഫിലിപ്പിന്‍െറ (ഫിലമോന്‍ അച്ചന്‍) കാര്‍മ്മികത്വത്തില്‍ നടക്കുന്ന കുര്‍ബാനയെ തുടര്‍ന്ന് പെരുനാള്‍ കൊടി ഉയര്‍ത്തപ്പെടും. പെരുനാള്‍ ചടങ്ങുകള്‍ക്ക് വിശ്വാസികളുടെ പ്രാര്‍ഥനയും സഹകരണവും സ്വാഗതം ചെയ്യുന്നതായി വികാരി അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ട്രഷറര്‍ ബിനോയി മാത്യു : 516 616 5244
സെക്രട്ടറി കുരുവിള കോര : 718 552 6759

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.