You are Here : Home / USA News

ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടുർണമെന്റ്ന്‌ പരിശീലന ക്യാംമ്പ് വൻ വിജയം. ഉദ്ഘാടനം നിർവഹിച്ചത്‌ മുൻ കായികതാരം സൈമണ്‍ ജോർജ്

Text Size  

Story Dated: Wednesday, April 15, 2015 10:28 hrs UTC

 
 
ന്യുജേഴ്സി.  ഈ വരുന്ന മെയ് മാസം 23, 24 തീയ്യതികളിൽ നടക്കുന്ന ഇരുപത്തിയേഴാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടുർണമെന്റ്ന്‌   ആധിതേയത്വം വഹിക്കുന്ന ഗാർഡൻ സ്റ്റേറ്റ് സിക്സെർസ് ന്റെ നേത്രുത്വത്തിൽ  വോളീബോൾ പരിശീലന  ക്യാംമ്പ് ന്യുജേഴ്സിയിൽ ഫെയർലൊണിലുളള ഔർ  സേവിയർ ലൂഥറൻ  പള്ളിയുടെ അങ്കണത്തിലുള്ള വിശാലമായ ഇൻഡോർ  ജിമ്മിൽ ആരംഭിച്ചു.
ന്യുജേഴ്സിയിലെ  കായീക സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഘ നേതാക്കൾ  സെബാസ്റ്റ്യൻ ജോസഫ്‌, ദേവസ്സി പാലാട്ടി, ജോയ് ചാക്കപ്പന്, ദാസ്‌ കന്നംകുഴിയിൽ, സുനില ട്രൈസ്റ്റാർ ,  വിനോജി ജോസഫ്‌, സണ്ണി വാലിപ്ലാക്കൽ  , ബെന്നി സെബാസ്റ്റ്യൻ, മാത്യു സഖറിയ, രാജാൻ മോടയിൽ,  ഫ്രാൻസിസ് കാരക്കാട്ട്  ഫ്രാൻസിസ്  പള്ളുപ്പെട്ട  അടക്കം  പങ്കെടുത്ത  ക്യാംമ്പ്
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ജിബി തോമസിന്റെ സ്വാഗത പ്രസംഗത്തോടെ ആാരംഭിച്ചു, 
 
ജിമ്മി ജോർജ് മ്മെമ്മൊറിയൽ വോളീബോൾ  ടുർണമെന്റ്ന്‌ലെ  പ്രമുഖ കളിക്കാരിൽ ഒരാളായ അവിനാഷ് തോമസ്‌ ആണ്  ന്യുജേഴ്സിയിലെ  കളിക്കാരെ അഭ്യസിപ്പിക്കുന്നത്.ന്യുജേഴ്സിയുടെ  പല ഭാഗങ്ങളിൽ നിന്നും വളരെ അധികം യുവജനങ്ങൾ ഈ പരിശീലനത്തിന്റെ ആദ്യ ദിവസത്തിൽ പങ്കെടുത്തു. 
 
 പരിപാടിയുടെ അവസാനം കഴിഞ്ഞ വർഷങ്ങളിലെ   ക്യാപ്റ്റൻ ആയിരുന്ന ജെഫ്രി ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. 
 
ജിമ്മി ജോർജജ്ന്റെ  ഓർമക്കായി  കേരള വോളീ ബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക 1989 മുതൽ   എല്ലാ വർഷവും നടത്തി വരാറുള്ള   വോളീബോൾ ടുർണമെന്റ്   ന്യൂജേഴ്‌­സി ഗാർഡൻ സ്റ്റേറ്റ്  സിക്സെർസ്ന്റെ ആഭിമുഖ്യത്തിൽ  2015 മെയ്‌ 23,24 തീയതികളിൽ  ന്യൂജേഴ്‌­സി  ഹാക്കൻസാക്ക് റോത്തമാൻ  സെൻന്ററിൽ  വച്ച് നടത്തപ്പെടുന്നു.ടൂർണമെന്റിൽ മാറ്റുരക്കുന്ന പതിനാലിൽ പരം വരുന്ന ക്ലബുകളിലെ കളിക്കാർക്ക്‌ താമസിക്കുന്നതിനായി  പ്രത്യേക ഇളവുകളുമായി  ന്യൂജേഴ്‌സി യിലുള്ള സീക്കൊകസിലെ '  ലാ ക്വിന്റ ഹോട്ടലിൽ  ഒരുക്കങ്ങൾ പൂർത്തിയായെതായി ചെയർമാൻ ജിബി തോമസ്‌ അറിയിച്ചു.
 
ന്യൂജേഴ്‌സിയിലെ ന്യൂവാർക്കിൽ നിന്നും ഏകദേശം പത്തു മിനിറ്റ് അകലെസ്ഥിതിചെയ്യുന്ന ഹോട്ടലിലെക്കു കളിക്കാരെകൊണ്ടുപോകുന്നതിനുള്ള വാഹന സൗകര്യംഒരുക്കിയിരിക്കുന്നു .കളിക്കാർക്ക്‌ വ്യായാമം ചെയ്യാനുള്ള ജിം,സ്വിമ്മിംഗ് പൂൾ തുടങ്ങിയ പലസൌകര്യങ്ങളും ഈ ഹോട്ടലിൽ ഒരുക്കിയിരിക്കുന്നു  .ഇവിടെ നിന്നും ന്യൂജേഴ്‌സിയുടെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളീലേക്കും ന്യൂയോർക്ക്‌ സിറ്റി സന്ദർശിക്കുവാനും  വളരെ എളുപ്പമാണ്.ഹോട്ടലിന്റെ മുൻ  വശത്തു നിന്നും ന്യൂയോർക്ക്‌ സിറ്റിയിലേക്ക് പബ്ലിക്‌ ബസ്‌സർവീസ്  ഉണ്ട്. കൂടാതെ , ഈ ഹോട്ടലിൽനിന്നും ന്യൂയോർക്ക്‌ സിറ്റിയുടെ ദൃശ്യം വളരെ മനോഹരമാണെന്ന്കമ്മിറ്റിക്കാർ അറിയിച്ചു.
 കാനഡയിൽ നിന്നും  അമേരിക്കയിൽ  വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി  14 ഓളം ടീമുകൾ പങ്കെടുക്കുന്ന ടുർണമെന്റ് എന്തു കൊണ്ടും വാശിയേറിയ പ്രകടനങ്ങൾക്ക് വേദിയാകും.
സ്പോണ്‍സർഷിപ്പിനും പരസ്യങ്ങൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും  ദയവായി താഴെപ്പറയുന്ന വെബ്‌സൈററ് സന്ദർശിക്കുക : www.gardenstatesixers.com
 
കൂടുതൽ വിവരങ്ങൾക്ക് - ജിബി തോമസ്‌ -914-573-1616,ജേംസണ്‍ കുര്യാക്കോസ് -201-600-5454,  മാത്യു സ്കറിയ  -551-580-5872,  ടി എസ് ചാക്കോ -201-887-0750.

Report :Idicula joseph

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.