You are Here : Home / USA News

ഹൂസ്റ്റണില്‍ സുവിശേഷ യോഗങ്ങള്‍ ഏപ്രില്‍ 16 മുതല്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, April 14, 2015 11:09 hrs UTC


                        
ഹൂസ്റ്റണ്‍. യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണിന്‍െറ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുളള സുവിശേഷ യോഗങ്ങള്‍  ഈ വര്‍ഷം ഏപ്രില്‍ 16, 17, 18 തീയതികളില്‍ (വ്യാഴം, വെളളി, ശനി)  ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ദേവാലയത്തില്‍ വച്ച് (10502, Altonbury, Huston 77036) നടത്തപ്പെടുന്നതാണ്. അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗകനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സുവിശേഷ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മിഷ്യന്‍സ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയുമായ ഡോ. ജോര്‍ജ്  ചെറിയാന്‍, തിരുവല്ല മുഖ്യപ്രസംഗകനായിരിക്കും.

എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടുകൂടി യോഗങ്ങള്‍ ആരംഭിക്കും.

ഈ ആത്മീയ വിരുന്നിലേക്ക് സഭാ വ്യത്യാസമെന്യേ ഏവരും കടന്നു വന്ന് അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് സംഘാടകര്‍ ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ. കെ. ബി. കുരുവിള : 713 474 5222
മത്തായി കെ. മത്തായി : 281 277 1482
പി. ഐ. വര്‍ഗീസ് : 713 436 2880
എ. എം. ഏബ്രഹാം : 281 208 3473
ജോണ്‍ കുരുവിള : 281 416 1706

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.