You are Here : Home / USA News

സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, സൗത്ത്‌ ഫ്‌ളോറിഡ പള്ളി പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 08, 2015 10:16 hrs UTC

പൊമ്പാനോ ബീച്ച്‌, സൗത്ത്‌ ഫ്‌ളോറിഡ: സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പെരുന്നാള്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 11,12 തീയതികളില്‍ ആഘോഷമായി കൊണ്ടാടുകയാണ്‌. അറ്റ്‌ലാന്റിക്‌ കടലോരത്ത്‌, പൊമ്പാനോ ബീച്ച്‌ സിറ്റിയുടെ ഹൃദയഭാഗത്ത്‌ 1.3 മില്യന്‍ ഡോളറിന്റെ പുതുതായി വാങ്ങിയ ഈ ആരാധനാലയത്തിലെ ആദ്യ പെരുന്നാള്‍ തികച്ചും അനുഗ്രഹപ്രദവും ആര്‍ഭാടഭംഗി നിറഞ്ഞുമാക്കുവാന്‍ ഇടവക ജനങ്ങള്‍ തിരക്കിട്ട തയാറെടുപ്പിലാണ്‌. ഏപ്രില്‍ ആറാംതീയതി ഞായാറാഴ്‌ച ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കുശേഷം ദേവാലയത്തിനു മുന്നില്‍ സ്ഥാപിച്ച കൊടിമരത്തില്‍ ഇടവക വികാരി ഫാ. ജോണ്‍സണ്‍ കളപ്പുരയില്‍ കൊടി ഉയര്‍ത്തിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. ഏപ്രില്‍ പതിനൊന്നാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം, റാസ, ആശീര്‍വാദം, സ്‌നേഹവിരുന്ന്‌ എന്നിവ നടക്കും. ഏപ്രില്‍ പന്ത്രണ്ടാം തീയതി ഞായറാഴ്‌ച രാവിലെ 8.45-ന്‌ വി. കുര്‍ബാന, പ്രസംഗങ്ങള്‍, റാസ, ആശീര്‍വാദം, ആദ്യഫല ലേലം, ലഞ്ച്‌. ചെണ്ടമേളം, ബാന്റ്‌, കൊടിതോരണങ്ങള്‍, അലങ്കാര കുടകള്‍, കരിമരുന്ന്‌ പ്രയോഗം എന്നിവ കൊണ്ട്‌ റാസ ഭക്തിനിര്‍ഭരവും, ആര്‍ഭാടപൂര്‍വ്വവുമായിരിക്കും. വിശ്വാസികളായ എല്ലാ ഭക്തജനങ്ങളേയും അനുഗ്രഹപ്രദമായ ഈ ചടങ്ങുകളിലേക്ക്‌ ഇടവക ജനങ്ങള്‍ സ്വാഗതം ചെയ്യുന്നു. Adress: St. Thomas Malankara Orthodox Church, 109 SE 10th Ave, Pompano beach, FL 33060. പ്രൊഫ. കെ. തങ്കച്ചന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.