You are Here : Home / USA News

മധുര സംഗീതവുമായി റോഷിനും, ശബരിനാഥും, സുമയും അമേരിക്കൻ കാഴ്ചകളിൽ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, March 28, 2015 07:34 hrs UTC

 

ന്യൂയോർക്ക്‌: പ്രവാസത്തിലാണെങ്കിലും സ്വന്തം നാട്ടിലെ ഭാഷയും സംസ്കാരവും ഒരിക്കലും മറക്കാത്തവരും അത് പുതു തലമുറയിലേക്കു പകർന്നു കൊടുക്കാൻ എന്നും മുൻപന്തിയിൽ നിൽക്കുന്നവരാണ് മലയാളികൾ. അത് ഗാനങ്ങളിലൂടെ ആകുമ്പോൾ അതിനു ഇരട്ടി മധുരമായിരിക്കും. ന്യൂജേഴ്സിയിലെയും ന്യൂയോർക്കിലേയും ചില പ്രശസ്ത മലയാളീ സംഗീതജ്ഞരെ പരിചയപ്പെടുത്തുകയാണ് ഏഷ്യാനെറ്റ്‌ അമേരിക്കൻ കാഴ്ചകൾ ഈയാഴ്ച. ന്യൂജേഴ്സിയിലെ പ്രശസ്ത ഗായകൻ ജെംസണ്‍ കുര്യാക്കോസ്സാണു ഈയാഴ്ച അതിഥികളെ പരിചയപ്പെടുത്തുന്നത്.

ആദ്യം സംഗീതം അവതരിപ്പിക്കുന്നത്‌ സ്റ്റാറ്റൻ ഐലണ്ട് മലയാളീ അസോസിയേഷൻ സെക്രട്ടറിയും, വിവിധ കലാ സാംസ്കാരിക സംഘടനകളിലും ദേവാലയങ്ങളോടും ചേർന്നു പ്രവർത്തിക്കുന്ന തും, ചെണ്ട, കീ ബോർഡ്, തബല, കോങ്ഗോ എന്നിവയിൽ നൈപുണ്ണ്യവും ഉള്ള റോഷിൻ മാമ്മൻ ആണു. അതിനു ശേഷം വിവിധ വേദികളിലും ഗാനമാലപിച്ചു തന്റേതയ വ്യക്തി മുദ്ര പതിപ്പിച്ച ശബരിനാഥ് നായർ ആണു. അദ്ദേഹം ബിംഗോ എന്ന ഹൃസ്വ ചിത്രത്തിൻറെ തിരക്കഥാ കൃത്തും, സംവിധായകനും ആയിരുന്നു.

ന്യൂജേഴ്സിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സുമാ നായർ ആണു ഏറ്റവും അവസാനമായി ഗാനം ആലപിക്കുന്നത്. നല്ല ഈണമുള്ള പഴയ മലയാളം പാട്ടായിരിക്കും സുമ പാടുന്നത്.

ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും അമേരിക്കൻ ജീവിത കാഴ്ചകൾ വളരെ സുതാര്യമായി കാണിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച അമേരിക്കൻ കാഴ്ചകൾ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ സ്നേഹത്തോടെ നെഞ്ചിലേറ്റിയിരിക്കുകയാണു. ഓരോ എപ്പിസോടുകൾ കഴിയുമ്പോളും നല്ല പ്രതീകരണമാണു പ്രേഷകരിൽ നിന്ന് ലഭിക്കുന്നതെന്നും, അത് തുടർന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും അമേരിക്കൻ കാഴ്ചകൾ പ്രൊഡ്യൂസർ രാജു പള്ളത് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കുന്നതിനും: രാജു പള്ളത്ത് 732 429 9529 americankazhchakal@gmail.com

      

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.