You are Here : Home / USA News

എസ്‌.എം.സി.സി കൃഷി തൈകള്‍ വിതരണം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 27, 2015 09:18 hrs UTC

മയാമി: `ഏവര്‍ക്കും വീട്ടിലൊരു കൃഷിത്തോട്ടം' എന്ന പദ്ധതിയുടെ ഭാഗമായി സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) ഫ്‌ളോറിഡ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 22-ന്‌ ഞായറാഴ്‌ച രാവിലെ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ ചര്‍ച്ച്‌ അങ്കണത്തില്‍ വെച്ച്‌ നാനൂറോളം കൃഷിത്തൈകള്‍ സൗജന്യമായി വിതരണം ചെയ്‌തു. ചെറിയ കൂടുതകളില്‍ പാകി മുളപ്പിച്ച്‌ ഒരുമാസം പ്രായമായ പാവല്‍, പടവലം, പയര്‍, ചീനി, ചീര, വെണ്ട, വഴുതന, കുമ്പളം, ചുരയ്‌ക്ക മുതല്‍ കപ്പ (മരച്ചീനി) തണ്ട്‌ വരെ വിതരണത്തിനുണ്ടായിരുന്നു. ഇതിനു പുറമെ ഈവര്‍ഷം ഗ്ലാഡിയോലസ്‌ പുഷ്‌പത്തിന്റെ വിത്തുകളും സൗജന്യമായി ഏവര്‍ക്കും നല്‍കി.

 

 

രാവിലെ 10 മണിക്ക്‌ പള്ളി അങ്കണത്തില്‍ ചേര്‍ന്ന മീറ്റിംഗില്‍ വികാരി റവ.ഫാ. കുര്യാക്കോസ്‌ കുമ്പക്കീല്‍, ഏലിക്കുട്ടി ഇല്ലിക്കലിനു ആദ്യ തൈ നല്‍കി എസ്‌.എം.സി.സിയുടെ ഈ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. വിളവുകള്‍ ലഭിക്കുമ്പോള്‍ അതിലൊരു വിഹിതം മറ്റുള്ളവര്‍ക്കുകൂടി പങ്കുവെയ്‌ക്കാന്‍ മറക്കരുതെന്നും ഏവരേയും ഓര്‍മ്മിപ്പിച്ചു. എസ്‌.എം.സി.സി പ്രസിഡന്റ്‌ ജോയി കുറ്റിയാനി, ഈ പദ്ധതിക്ക്‌ നേതൃത്വം നല്‍കിയ മാത്യു പൂവന്‍, ജിജി ചാക്കോ എന്നിവരെ എസ്‌.എം.സി.സിയുടെ പേരില്‍ അഭിനന്ദിച്ചു. സെക്രട്ടറി അനൂപ്‌ പ്ലാത്തോട്ടം ഏവര്‍ക്കും നന്ദി പറഞ്ഞു. മത്തായി വെമ്പാല, സാജു വടക്കേല്‍, ബാബു കല്ലിടുക്കില്‍, ട്രീസ ജോയി, ജിമ്മി ജോസ്‌, മാത്യു മത്തായി, ഷിബു ജോസഫ്‌, ജോജി ജോണ്‍, ജിന്‍സി ജോബിഷ്‌, ബേബി നടയില്‍, രാജി ജോമി തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.