You are Here : Home / USA News

ഫോമാ 2016 അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ജൂലൈ 7-10 വരെ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, March 27, 2015 11:05 hrs UTC

മയാമി. ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ അഞ്ചാമത് അന്താരാഷ്ട്ര കണ്വെന്‍ഷന്‍, അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമി സിറ്റിയിലെ ഡൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ വച്ചു 2016 ജൂലൈ 7,8,9,10 തീയതികളില്‍ നടത്താന്‍ തീരുമാനമായി. മയാമിയില്‍ നിന്ന് തന്നെയുള്ള ഫോമായുടെ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ അഡ്വാന്‍സ് തുകയുടെ ചെക്ക് നല്‍കി കണ്‍വന്‍ഷന്‍ സെന്റര്‍ ബുക്ക് ചെയ്തു. നോക്കെത്താ ദൂരത്തോളം പഞ്ചസാര മണലും, നീല പൂശിയ ആകാശവും കടലും, ഒപ്പം തെങ്ങുകളും പച്ച പരവതാനി വിരിച്ച പോലെ പുല്‍പ്പുറങ്ങളും എല്ലാം നമ്മളെ ഒരു സ്വപ്ന ഭൂമിയിലേക്ക് കൊണ്ട് പോകും. നാട്ടിലെ ചക്കയും മാങ്ങയും വിളയുന്ന ഫ്ലോറിഡ എന്ന കൊച്ചു കേരളത്തില്‍ 4 ദിവസങ്ങളോളം നടക്കുന്ന മലയാള മഹാമഹത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്ന് മാത്രമല്ല, നാട്ടില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

 

ഫോമായുടെ ചരിത്രത്തിലെ തന്നെ വലിയ ഒരു കണ്വെന്‍ഷനായിരിക്കും മയാമി കണ്വെന്‍ഷന്‍ എന്ന് ഫോമാ ജനറല്‍ സെക്രട്ടറി സെക്രട്ടറി ഷാജി എഡ്വേര്‍ഡ് അഭിപ്രായപെട്ടു. ഈ കണ്‍വന്‍ഷന്റെ ചെയര്‍മാനായിരിക്കുന്നത് ഫ്ലോറിഡയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തനത്തിലും ബിസ്സിനസ്സ് രംഗത്തും എല്ലാ മലയാളികള്‍ക്കും സുപരിചിതനായ മാത്യു വര്‍ഗീസ് (ജോസ്) ആണ്. ഒരു നല്ല കണ്‍വന്‍ഷന് വേണ്ടിയുള്ള എല്ലാ സജീകരണവും ഡ്യൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു. വിവിധ കലാപരിപാടികളോടൊപ്പം കലാ കായിക മത്സരങ്ങളും, 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും കണ്‍വന്‍ഷനില്‍ നടത്തപ്പെടും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563,ജോയി ആന്തണി 954 328 5009, മാത്യു വര്‍ഗീസ് 954 234 1201

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.