You are Here : Home / USA News

സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയുടെ ധനശേഖരണാര്‍ത്ഥം റീമി ടീം റോക്ക്‌സ് കാനഡയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 27, 2015 10:49 hrs UTC

ടൊറന്റോ: 2015 മെയ് 15-ന് വൈകിട്ട് 7 മണിക്ക് 2700 Bristol Circle, Oakville -ലുള്ള മീറ്റിംഗ് ഹൗസില്‍ വെച്ച് ടൊറന്റോയിലെ സീറോ മലബാര്‍ പള്ളിയുടെ ധനശേഖരണാര്‍ത്ഥമുള്ള "റീമി ടീം റോക്ക്‌സ്' എന്ന പരിപാടി നടത്തപ്പെടുന്നതാണ്. പ്രസ്തുത പ്രോഗ്രാമിന്റെ ടിക്കറ്റ് വില്‍പ്പന, പ്രശസ്തമായ റീമാക്‌സ് റിയല്‍ട്രോണ്‍ റിയാലിറ്റി ബ്രോക്കറേജ് (Remax Realtron Realty Brokerage) ഏജന്റും, കാനഡയിലെ അതിപ്രശസ്തമായ ജോര്‍ജ് ബ്രൗണ്‍ കോളജ് പ്രൊഫസറുമായ ജോസുകുട്ടി ചൂരവടിക്ക് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് ഇടവക വികാരി റവ.ഡോ. ജോസ് കല്ലുവേലില്‍ നിര്‍വഹിക്കുകയുണ്ടായി. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് ബഹുമാനപ്പെട്ട വികാരിയച്ചന്‍ ഇടവക സമൂഹത്തോട് ആവശ്യപ്പെട്ടു.

 

പ്രോഗ്രാമിന്റെ നടത്തിപ്പിനായി സെക്രട്ടറി സജിമോന്‍ ജോസഫിന്റേയും, പ്രോഗ്രാം കണ്‍വീനര്‍ പയസ് ജോസഫിന്റേയും, ഫിനാന്‍സ് കണ്‍വീനര്‍ ജോണ്‍ ചേന്നോത്തിന്റേയും നേതൃത്വത്തില്‍ 51 അംഗ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പ്രോഗ്രാമിന്റെ മെഗാ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ സന്നദ്ധനായിമുന്നോട്ടുവന്ന ജോസുകുട്ടി ചൂരവടിയെ ബഹു. വികാരിയച്ചന്‍ പ്രത്യേകമായി അനുമോദിക്കുകയും, സമൂഹത്തിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ അദ്ദേഹത്തിന് നല്‍കി പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബിസിനസ് വിജയത്തിനായി പ്രാര്‍ത്ഥനയും ആശംസകളും നേര്‍ന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനുമായി ബന്ധപ്പെടുക: റവ. ഡോ. ജോസ് കല്ലുവേലില്‍ (647 787 6790), സജിമോന്‍ ജോസഫ് (647 968 7608), പയസ് ജോസഫ് (416 356 6133), ജോണ്‍ ചേന്നോത്ത് (647 299 6417), ഫ്രാന്‍സീസ് അരീക്കല്‍ (416 839 9024), ബിജു കട്ടത്തറ (647 717 8578), ആന്റണി വള്ളവയലില്‍ (416 721 1481), ജോസുകുട്ടി ചൂരവടി (416 294 3584).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.