You are Here : Home / USA News

ഡാലസ് വലിയ പള്ളി ഹാശാ ആഴ്ച ശുശ്രൂഷകള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 27, 2015 10:44 hrs UTC

ഡാലസ്: ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വികാരി റവ ഫാ. രാജു ദാനിയേല്‍, റവ.ഫാ. ലെസ്‌ലി പി. ചെറിയാന്‍ (തുമ്പമണ്‍ ഭദ്രാസനം) എന്നിവര്‍ ഈവര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. മാര്‍ച്ച് 28-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ ധ്യാനവും തുടര്‍ന്ന് വി. കുമ്പസാരവും, 29-ന് ഞായറാഴ്ച രാവിലെ 8 മണിക്ക് വി കുര്‍ബാനയും, ഓശാന ശുശ്രൂഷകളും നടത്തപ്പെടും. ഏപ്രില്‍ 1-ന് ബുധനാഴ്ച 6 മണിക്ക് പെസഹാ ശുശ്രൂഷകളും, വി. കുര്‍ബാനയും, ഏപ്രില്‍ 3-ന് 8.30-ന് ദുഖവെള്ളിയാഴ്ച ശുശ്രൂഷകളും, ഏപ്രില്‍ 4-ന് ശനിയാഴ്ച 10 മണിക്ക് വി. കുര്‍ബാനയും, ഏപ്രില്‍ 5-ന് 5 മണിക്ക് ഉയിര്‍പ്പിന്റെ ശുശ്രൂഷകളും വി. കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.

 

കൂടതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി ബിജി ബേബി (972 965 6599), ട്രസ്റ്റി ഷിബു മാത്യു (214 402 5420).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.