You are Here : Home / USA News

കര്‍ദിനാള്‍ ഈഗന്റെ വേര്‍പാടില്‍ ബ്രോങ്ക്‌സ്‌ ഇടവക അനുശോചിച്ചു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Sunday, March 15, 2015 02:05 hrs UTC

ന്യൂയോര്‍ക്ക്‌: റോമന്‍ കാത്തലിക്‌ ന്യൂയോര്‍ക്ക്‌ അതിരൂപത ആര്‍ച്ച്‌ ബിഷപ്പായിരുന്ന കര്‍ദിനാള്‍ എഡ്വേര്‍ഡ്‌ ഈഗന്റെ വേര്‍പാടില്‍ ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയുടെ പാരിഷ്‌ കൗണ്‍സില്‍ അനുശോചിച്ചു. കര്‍ദിനാള്‍ ഈഗന്‍ ന്യൂയോര്‍ക്ക്‌ ആര്‍ച്ച്‌ ബിഷപ്പായിരുന്ന 2002 ല്‍ ആണ്‌ ബ്രോങ്ക്‌സിലെ സെന്റ്‌ വാലന്റെന്‍സ്‌ ദേവാലയം, സീറോ മലബാര്‍ വിശ്വാസികള്‍ക്ക്‌ തങ്ങളുടെ തനതായ ആചാരത്തിലും വിശ്വാസത്തിലും ആരാധന നടത്തുന്നതിനായി വിട്ടു നല്‍കിയത്‌.

ഈ ദേവാലയമാണ്‌ പിന്നീട്‌ ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയമായി പുനര്‍നാമകരണം ചെയ്‌തത്‌. കര്‍ദിനാള്‍ ഈഗന്‍ സീറോ മലബാര്‍ വിശ്വാസികളോട്‌ പ്രത്യേക സ്‌നേഹവും കരുതലും ഉണ്‌ടായിരുന്നതായി വികാരി ഫാ. ജോസ്‌ കണ്‌ടത്തിക്കുടി അനുസ്‌മരിച്ചു. സീറോ മലബാര്‍ വിശ്വാസികളുടെ ആചാരനുഷ്‌ടാനങ്ങളെപ്പറ്റിയും അവരുടെ വിശ്വാസ തീവ്രതയെപ്പറ്റിയും കര്‍ദിനാളിന്‌ നല്ല മതിപ്പായിരുന്നതായും ഫാ. കണ്‌ടത്തിക്കുടി പറഞ്ഞു. ബ്രോങ്ക്‌സ്‌ ഫൊറോന എന്നും കര്‍ദിനാള്‍ ഈഗനെ സ്‌മരിക്കുമെന്നും ഫാ. ജോസ്‌ കണ്‌ടത്തിക്കുടി പറഞ്ഞു.

 

കര്‍ദിനാളിന്റെ സംസ്‌കാരദിനമായ മാര്‍ച്ച്‌ 10ന്‌ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ നടന്നു. അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍, കൈക്കാരന്മാരായ ആന്റണി കൈതാരം, സണ്ണി കൊല്ലറക്കല്‍, സഖറിയാസ്‌ ജോണ്‍, തോമസ്‌ ചാമക്കാല, ജോര്‍ജ്‌ കണ്‌ടംകുളം, ജോസഫ്‌ കാഞ്ഞമല, ജോഷി, ചിന്നമ്മ പുതുപറമ്പില്‍ എന്നിവര്‍ കര്‍ദിനാള്‍ ഈഗന്‌ അനുസ്‌മരിച്ചു പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.