You are Here : Home / USA News

ദുരുപദേശഖണ്‌ഡന ബൈബിള്‍ സെമിനാര്‍

Text Size  

Story Dated: Friday, March 13, 2015 02:35 hrs UTC

രാജന്‍ ആര്യപ്പള്ളില്‍

 

വെച്ചൂച്ചിറ: ഡൂലോസ്‌ ബിബ്ലിക്കല്‍ സെമിനാരി വെച്ചൂച്ചിറ ഒരുക്കുന്ന ദുരുപദേശഖണ്‌ഡന ബൈബിള്‍ സെമിനാര്‍ ഏപ്രില്‍ 14-15 (ചൊവ്വ, ബുധന്‍) തിയതികളില്‍ രാവിലെ 9:30 മുതല്‍ രാത്രി 8:30 വരെ ഡൂലോസ്‌ ബിബ്ലിക്കല്‍ സെമിനാരി ആഡിറ്റോറിയം, വെച്ചൂച്ചിറ വച്ച്‌ നടക്കുന്നതാണ്‌. അറ്റ്‌ലാന്റാ ഐ.പി.സി സീനിയര്‍ ശുശ്രൂഷകനും, അറിയപ്പെട്ട കണ്‍വന്‍ഷന്‍ പ്രാസംഗീകനും, ഡൂലോസ്‌ ബിബ്ലിക്കല്‍?സെമിനാരിയുടെ ഡയറക്ടറുമായ പാസ്റ്റര്‍വി.പി. ജോസ്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും. പാസ്റ്റര്‍ ഫിലിപ്പ്‌ പി. തോമസ്‌ (ഐപിസി കേരളസ്റ്റേറ്റ്‌ സെക്രട്ടറി, പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, പാസ്റ്റര്‍ ഷെമീര്‍ കൊല്ലം, പാസ്റ്റര്‍ ജെയ്‌സ്‌ പാണ്ടനാട്‌ എന്നിവര്‍ സെമിനാറിനു നേത്രത്വം നല്‍കും. ലിവിംഗ്‌ മൂസിക്ക്‌, റാന്നി ഗാന ശുശ്രൂഷക്ക്‌ നേതൃത്വം നല്‍കും. തിരുവചനത്തിലെ ഉപദേശസത്യങ്ങളെ തുച്ചീകരിച്ചുകൊണ്ട്‌ ഈ കാലഘട്ടങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ദുരുപദേശങ്ങളെപ്പറ്റി ക്രമീക്കൃതമായി പ0ിക്കുവാന്‍ ഒരു സുവര്‍ണ്ണാവസരം ഒരുക്കുന്ന ഡൂലോസ്‌ ബിബ്ലിക്കല്‍സെമിനാരിയിലേക്ക്‌ ഏവര്‍ക്കും സ്വാഗതം എന്ന്‌ ഡയറക്ടര്‍ പാസ്റ്റര്‍ വി.പി. ജോസ്‌ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ ബെന്‍സണ്‍ തോമസ്‌: 91-984-674-2196, ഇവ. ബിജുചാക്കോ 91-954-455-8069

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.