You are Here : Home / USA News

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂത്ത്‌ വിംഗ്‌ രൂപീകരിച്ചു

Text Size  

Story Dated: Thursday, March 12, 2015 05:55 hrs UTC

രാജശ്രീ പിന്റോ

 

ന്യൂജേഴ്‌സി: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ ഇരുപതാം വാര്‍ഷികത്തില്‍ ചരിത്രം കുറിച്ചുകൊണ്ട്‌ `യൂത്ത്‌ വിംഗ്‌' രൂപീകരിച്ചു. സാംസ്‌കാരികവൈവിധ്യത്തില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്‌ മലയാളി സമൂഹത്തോടുള്ള പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട്‌ അമേരിക്കന്‍ ജീവിതത്തിന്‌ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിന്‌ യുവാക്കളൂടെ കൂട്ടയ്‌മ ലക്ഷ്യംവെയ്‌ക്കുന്നു. ഭാരവാഹികളായി പിന്റോ ചാക്കോ (യൂത്ത്‌ വിംഗ്‌ എക്‌സിക്യൂട്ടീവ്‌ കോര്‍ഡിനേറ്റര്‍), റീനു വര്‍ഗീസ്‌ (പ്രസിഡന്റ്‌), അലക്‌സ്‌ സക്കറിയ (സെക്രട്ടറി), ജസ്റ്റിന്‍ ഫിലിപ്പ്‌ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍), ജോയല്‍ ഷാജി (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), നെവിന്‍ വര്‍ഗീസ്‌ (ചാരിറ്റി കോര്‍ഡിനേറ്റര്‍), ഏബ്രഹാം ഫിലിപ്പ്‌ (എക്‌സിക്യൂട്ടീവ്‌ അഡൈ്വസര്‍), സണ്ണി മാത്യൂസ്‌ (എക്‌സിക്യൂട്ടീവ്‌ അഡൈ്വസര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്‌ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ യുവജന സംഘമായ 'ഓള്‍ട്ടിയസിന്റെ' സാമൂഹിക പ്രവര്‍ത്തനങ്ങള്‍.

 

`ഓള്‍ട്ടിയസ്‌' മാതൃകയിലുള്ള എന്നാല്‍ അമേരിക്കന്‍ മണ്ണില്‍ സാമൂഹിക പ്രസക്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ യൂത്ത്‌ വിംഗ്‌ മുന്‍തൂക്കം നല്‍കുന്നത്‌. യൂത്ത്‌ വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജം നല്‍കുന്നതിന്‌ 2015 മാര്‍ച്ച്‌ 15-ന്‌ വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കമ്മിറ്റി മെമ്പറായ ഡോ. വിജയലക്ഷ്‌മി യൂത്ത്‌ കമ്മിറ്റി മെമ്പര്‍മാരുമായി ചര്‍ച്ചകള്‍ നടത്തും. യു.എന്നിന്റെ വേള്‍ഡ്‌ വിമന്‍സ്‌ ഫോറത്തില്‍ ഓള്‍ ഇന്ത്യ വിമന്‍സ്‌ അസോസിയേഷനേയും ഇന്ത്യാ ഗവണ്‍മെന്റിനേയും പ്രതിനിധാനം ചെയ്‌തുകൊണ്ട്‌ പങ്കെടുക്കാന്‍ എത്തിയതാണ്‌ ഡോ. വിജയലക്ഷ്‌മി. വൈവിധ്യമാര്‍ന്ന പദ്ധതികള്‍ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാരംഭം കുറിച്ചുകൊണ്ട്‌ `ചാരിറ്റി ഡ്രൈവിന്‌' തുടക്കംകുറിച്ചു. ന്യൂജേഴ്‌സി മോണ്‍റ്റ്‌ ക്ലെയറില്‍ ലഹരിക്ക്‌ അടിപ്പെട്ട്‌ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ യുവതികളെ ലഹരി വിമുക്തമാക്കി പുനരധിവസിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന `റിയല്‍ ഹൗസ്‌ ഇന്‍കി'ലെ അന്തേവാസികള്‍ക്ക്‌ ആവശ്യമായ സാധനങ്ങള്‍ വിവിധ സംഘടനകളില്‍ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളില്‍ നിന്നും സമാഹരിച്ച്‌ മാര്‍ച്ച്‌ 31-ന്‌ ഔദ്യോഗികമായി കൈമാറും

 

. യുവതീയുവാക്കളുടെ ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന സുമനസുകള്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക. പിന്റോ ചാക്കോ (973 337 7238) pintochako@gmail.com , നെവിന്‍ വര്‍ഗീസ്‌ (nevinmathew.p.com), ജസ്റ്റിന്‍ ഫിലിപ്പ്‌ (justinphilp2010@gmail.com), സോമന്‍ ജോണ്‍ (soman247@yahoo.com).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.