You are Here : Home / USA News

'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' ടിവി ഷോ മലയാളം ടെലിവിഷനില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, March 06, 2015 11:15 hrs UTC


 
ന്യൂയോര്‍ക്ക്. വിജയകരമായ മിത്രാസ് ഫെസ്റ്റിവല്‍ 2014 മെഗാ ഷോയ്ക്കുശേഷം  'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ് എന്ന പുതിയ ടിവി ഷോയുമായി മിത്രാസ് വീണ്ടും അമേരിക്കന്‍ മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക്. മിത്രാസ് പ്രൊഡക്ഷന്‍സും മലയാളം ടെലിവിഷന്‍ യുഎസ്എയും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ  ടിവി ഷോയില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ഗായകരും അവരുടെ അമേരിക്കന്‍ യാþത്രാവിശേഷങ്ങളും സിനിമാ ലോകത്തെ വിശേഷങ്ങളും പങ്കുവെക്കാന്‍ നമ്മുടെ മുന്നിലെത്തുന്നു. അമേരിക്കന്‍ മലയാളികളുടെ ഊഷ്മള സ്നേഹത്തെയും അവരോടൊപ്പം ചെലവഴിച്ച സുന്ദരദിനങ്ങളെ കുറിച്ചും ഇവര്‍  പ്രേക്ഷകരോട് മനസു തുറക്കുന്നു.

കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട്, ഷാജുണ്‍ കാര്യാല്‍, മണിയന്‍ പിളള രാജു, ചിപ്പി, സച്ചിന്‍ വാര്യര്‍ തുടങ്ങി നിരവധി കലാകാരന്മാര്‍ പങ്കെടുക്കുന്ന ടിവി ഷോ ഒരു വിദേശ ചാനലിനു വേണ്ടി മലയാള സിനിമാ ലോകം ആദ്യമായി ഒന്നിക്കുന്ന ഷോയാണെന്ന് മിത്രാസ് രാജനും മിത്രാസ് ഡയറക്ടര്‍ ഡോ. ഷിറാസും പറഞ്ഞു.

മുപ്പതോളം എപ്പിസോഡുകളുളള ആദ്യ ഷെഡ്യൂളിന്‍െറ ഷൂട്ടിംഗ് അത്യന്തം രസകരവും മലയാള സിനിമാ ലോകത്തെ കലാകാരന്മാര്‍ക്ക് അമേരിക്കന്‍ മലയാളികളോടുളള സ്നേഹവും ബഹുമാനവും വ്യക്തമാക്കുന്നതുമായിരുന്നുവെന്നും മിത്രാസ് രാജനും ഡോ. ഷിറാസും അറിയിച്ചു. ഇതുമായി സഹകരിച്ച സിനിമാ  ലോകത്തെ എല്ലാ കലാകാരന്മാരോടും സാങ്കേതിക വിദഗ്ധരോടും മിത്രാസിനുളള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ മലയാളി പ്രേക്ഷകര്‍ക്കുവേണ്ടി നിര്‍മിച്ച ഈ ടെലിവിഷന്‍ പ്രോഗ്രാം കണ്ട് ആവശ്യമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്പദ്ധന്ധത്സന്റhന്ഥ.ഗ്മന്ഥന്റഥദ്ദണ്ഡന്റദ്ധl.്യഗ്നണ്ഡ ഗ്നത്സ പ്പദ്ധന്ധത്സന്റhന്ഥഥണ്ഡദ്ധന്ധത്സന്റhന്ഥ.്യഗ്നണ്ഡ എന്ന ഈമെയില്‍ വഴി മിത്രാസിനെ അറിയിക്കാന്‍ എല്ലാ മലയാളി പ്രേക്ഷകരോടും അഭ്യര്‍ഥിക്കുന്നതായി പ്രൊഡ്യൂസേഴ്സ് അറിയിച്ചു.

ലോകമെങ്ങുമുളള പ്രവാസി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായി മാറിക്കൊണ്ടിരിക്കുന്ന മലയാളം ടെലിവിഷന്‍ യുഎസ്എ അമേരിക്കയില്‍ നിന്നാണ് പ്രക്ഷേപണം നടത്തുന്നത്. ലോകത്തെവിടെ നിന്നും മലയാളം ഐപിടിവി , ബോം ടിവി എന്നീ വിതരണ ശൃംഖല വഴിയും ഏറ്റവും നൂതനമായ ഓണ്‍ലൈന്‍ വഴിയും കൂടാതെ ഇപ്പോള്‍ ഐ ഫോണ്‍, ഐ പാഡ്, ആന്‍ഡ്രോയിഡ്, കൂടാതെ ഏതുതരം സ്മാര്‍ട്ട് ഫോണ്‍ വഴിയും കാണാം എന്നത് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നു. ലോകത്തെവിടെ നിന്നും ന്ദന്ദന്ദ.ണ്ഡന്റlന്റത്നന്റlന്റണ്ഡന്ധത്മ.ന്ധത്മ എന്ന് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല്‍ മതി.

പ്രക്ഷേപണം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കന്‍ മലയാളികള്‍ നെഞ്ചേറ്റിയ ചാനലില്‍, മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട് എന്ന് തെളിയിക്കുന്ന നിരവധി പ്രോഗ്രാമുകളാണ് ഉള്‍ക്കൊളളിച്ചിരിക്കുന്നത്. മലയാളം ടെലിവിഷന്‍െറ ജനപ്രീതി ഏറ്റുവാങ്ങിയ, ശനിയാഴ്ചകളില്‍ രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന 'നമസ്കാരം അമേരിക്ക എന്ന ടോക്ക് ഷോയ്ക്കുശേഷം ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു പ്രോഗ്രാം ആയിരിക്കും മിത്രാസ് രാജന്‍ ഒരുക്കുന്ന ഈ പുതിയ പരിപാടിയെന്ന് മലയാളം ടെലിവിഷന്‍ ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ അറിയിച്ചു.

അമേരിക്കയിലുളള കലാകാരന്മാരെ വളര്‍ത്തികൊണ്ടു വരുന്നതിന് വേണ്ടി 2011 ല്‍ സ്ഥാപിതമായ മിത്രാസ് രാജന്‍ ഒരുക്കുന്ന ഈ പുതിയ പരിപാടിയെന്ന് മലയാളം ടെലിവിഷന്‍ ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ അറിയിച്ചു.

അമേരിക്കയിലുളള കലാകാരന്മാരെ വളര്‍ത്തികൊണ്ടുവരുന്നതിന് വേണ്ടി 2011 ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്സ് ചുരുങ്ങിയ  കാലംകൊണ്ട് തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയില്‍  പേരെടുത്തു. ഇന്ത്യന്‍ കലകളുടെയും സംസ്കാരത്തിന്‍െറയും പ്രോത്സാഹനവും സമന്വയിപ്പിക്കലും പുരോഗതിയും ലക്ഷ്യമിടുന്ന മിത്രാസ്, കഠിന പരിശീലനത്തിലൂടെയും പ്രദര്‍ശനങ്ങളും പ്രോഗ്രാമുകളും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെയും സമൃദ്ധമായ ഇന്ത്യന്‍ കലാപാരമ്പര്യത്തിന്‍െറ ദൃശ്യചാരുതയും പ്രാധാന്യവും ലോകത്ത് വെളിപ്പെടുത്തുവാന്‍ തങ്ങളുടെ സേവനങ്ങളെ സമര്‍പ്പിച്ചിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.