'സാത്താന്റെ സങ്കടങ്ങള്‍, ദൈവത്തിനും മതങ്ങള്‍ക്കും വേണ്ടി പടവെട്ടി മരിക്കുന്നവര്‍ കാണാതെ പോകുന്ന സാത്താന്റെ സങ്കടങ്ങളെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. തുടര്‍ന്ന് നടന്ന സംവാദത്തില്‍ ചുംബന സമരത്തെ കുറിച്ചു ചര്‍ച്ച ചെയ്തു. ചുംബന സമരം എന്ന പേരില്‍ നാട്ടില്‍ നടക്കുന്ന സമര രീതി, കാലത്തിനനുവാര്യമായതാണെന്നു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ മലയാളി കാണിക്കുന്ന ത്വര, അത് സമൂഹത്തിന്റെ മുന്പില് തുറന്നു കാട്ടുകയായിരുന്നു ചുംബന സമരം എന്ന സമരമുറ. ആദ്യം കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും താന്‍ ചുംബന സമര രീതിയെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് മിലന് ട്രഷറര്‍ മനോജ് കൃഷ്ണന് അഭിപ്രായപ്പെട്ടു. ഇനിയും കൂടുതല്‍ വ്യത്യസ്ത പരിപാടികളുമായി മിലന് ജൈത്ര യാത്ര തുടരും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെയിംസ് കുരീക്കാട്ടില്‍ 248 837 0402
വിനോദ് കൊണ്ടൂര്‍ 313 208 4952
വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
Comments