You are Here : Home / USA News

പിഐഒ, ഒസിഐ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസ്സാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 05, 2015 01:04 hrs UTC


ന്യൂയോര്‍ക്ക്. പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) ഓവര്‍സീസ് സിറ്റി സണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച സിറ്റിസണ്‍ഷിപ്പ് അമന്റ്മെന്റ് ബില്‍ മാര്‍ച്ച് 4 ബുധനാഴ്ച രാജ്യസഭ പാസ്സാക്കിയതോടെ പാര്‍ലിമെന്റില്‍ ഇരുസഭകളുടേയും അംഗീകാരം ബില്ലിന് ലഭിച്ചു.

തിങ്കളാഴ്ചയാണ് ലോക സഭാ ബില്‍ പാസ്സാക്കിയതിനുശേഷം രാജ്യ സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.

ഈ ബില്ലു പാസ്സായതോടെ 1955 ലെ സിറ്റിസണ്‍ ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.

പിഐഒ കാര്‍ഡ് ആജീവനാന്ത വിസയാണെന്ന് അംഗീകരിച്ചുകൊണ്ട് ജനുവരിയില്‍ ഇറങ്ങിയ ഓര്‍ഡിന്‍സിന് ഇതോടെ നിയമ പ്രാബല്യമായി.

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പിഐഒ കാര്‍ഡുടമകള്‍ക്ക് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ഒസിഐക്കാര്‍ക്കും ലഭ്യമാകും.

ഓരോ തവണയും ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പ്രാദേശീക പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിബന്ധന ബില്‍ നിയമമായതോടെ ഇല്ലായി പ്രവാസി മലയാളികളുടെ ദീര്‍ഘകാലമായുളള ആവശ്യം അംഗീകരിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.