ന്യൂജേഴ്സി: ന്യൂജേഴ്സി അസോസിയേഷന് ഓഫ് റിയല്‍റ്റേഴ്സിന്റെ 2014-ലെ സര്‍ക്കിള്‍ ഓഫ് എക്സലന്‍സ് സെയില്‍സ് അവാര്‍ഡിന് പബ്ലിക് ട്രസ്റ്റ് റിയല്‍റ്റി ഗ്രൂപ്പിന്റെ സാരഥികളായ അനിയന് ജോര്‍ജും, അരുണ്‍ തോമസും അര്‍ഹരായി. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ന്യൂജേഴ്സിയിലെ റിയല്‍എസ്റ്റേറ്റ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇവര്‍ മിഡില്‍സെക്സ് കൗണ്ടിയില്‍ മാത്രം നൂറിലധികം ബിസിനസ് ട്രാന്സാക്ഷന് കഴിഞ്ഞവര്‍ഷം നടത്തിക്കൊണ്ടാണ് ഈ അംഗീകാരം നേടിയത്. ടീനെക്, ഫോര്‍ഡ്സ് എന്നിവടങ്ങളിലെ ഓഫീസുകളില്‍ എണ്‍പതോളം റിയല്‍എസ്റ്റേറ്റ് ഏജന്റുമാരുള്ള ഈ ഗ്രൂപ്പ് ഉടന്‍തന്നെ മര്റോയില് ഓഫീസ് തുറക്കാനും വൈകാതെ ന്യൂയോര്‍ക്ക്, കണക്ടിക്കട്ട്, ഫിലാഡല്‍ഫിയ സ്റ്റേറ്റുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
ന്യൂജേഴ്സിയിലെ മിക്കവാറും കൗണ്ടികളില്‍ അംഗത്വമുള്ള പബ്ലിക് ട്രസ്റ്റ് റിയല്‍റ്റി ഗ്രൂപ്പ് വസ്തുക്കള്‍ വാങ്ങാനും വില്‍ക്കാനും കസ്റ്റമേഴ്സിനെ സഹായിക്കുന്നതിനൊപ്പം തന്നെ റിയല്‍എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമിറക്കാന്‍ താത്പര്യമുള്ളവര്‍ക്കായി പ്രത്യേക സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. ഇരുപത് വര്‍ഷം റിയല്‍എസ്റ്റേറ്റ് രംഗത്ത് പരിചയമുള്ള അനിയന് ജോര്‍ജും, അരുണ്‍ തോമസും ആദ്യമായി വീട് വാങ്ങുന്നവര്‍, വീടിന്റെ ടാക്സ്, മോര്‍ട്ഗേജ് പ്രീമിയം എന്നിവ കൂടുതല്‍ അടയ്ക്കുന്നവര്‍, റീ ഫിനാന്‍സ് ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ എന്നിവര്‍ക്കായി സൗജന്യ കണ്‍സള്‍ട്ടേഷനും നല്കിവരുന്നു.
Comments