You are Here : Home / USA News

ഫോമായും ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്സിറ്റിയും ജൈത്ര യാത്ര തുടരുന്നു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, March 04, 2015 12:02 hrs UTC


മേരിലാന്റ് . 63 അംഗസംഘടനകളുള്ള അമേരിക്കയിലെ ഏറ്റവും വലിയ മലയാള അംബ്രല്ല സംഘടനയായ ഫോമായും അരിസോണയിലെ പ്രസിദ്ധമായ ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്സിറ്റിയും തമ്മില്‍ 2013-ല്‍ ഒപ്പുവയ്ക്കപ്പെട്ട സഹകരണ കരാര്‍ ചരിത്ര വിജയം കുറിച്ചു കൊണ്ട് ജൈത്ര യാത്ര തുടരുന്നു. കരാര്‍ ഒപ്പുവച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടായിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ഇതിന്റെ പ്രയോജനം ലഭിക്കുകയുണ്ടായെന്നു ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറര്‍ ജോയി ആന്തണിയും ഫോമാ-ജിസിയു കോ-ഓര്‍ഡിനേറ്റര്‍ ബാബു തോമസ് തെക്കേക്കരയും അറിയിച്ചു.

ഓരോ വിദ്യാര്‍ത്ഥിക്കും ലഭിക്കുന്ന 15% ട്യൂഷന്‍ ഇളവിലൂടെ (ഏകദേശം *3000/-) ഇതുവരെയായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു 6 മില്ല്യനിലേറെ ഡോളറിന്റെ പയോജനം ലഭിച്ചു. ഇത് അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളുടെ സാമൂഹ്യ സേവന പദ്ധതികളില്‍ പ്രഥമ സ്ഥാനം ഫോമാ-ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്സിറ്റി സഹകരണ ലഭിക്കുന്നതിനു കാരണമായി. കൂടാതെ ഇക്കാലയളവില്‍ മായുടേയും അംഗസംഘടനകളുടേയും വിവിധ പ്രോഗ്രാമുകള്‍ക്കായി യൂണിവേഴ്സിറ്റി അന്‍പതിനായിരത്തിലേറെ (*50,000/-) ഡോളര്‍ സ്പോണ്‍സര്‍ഷിപ്പായി നല്‍കിയിട്ടുമുണ്ട്. മിക്കവാറും എല്ലാ സംഘടനകളുടെയും പരിപാടികളില്‍ യൂണിവേഴ്സിറ്റിയുടെ പ്രതിനിധികള്‍ പങ്കെടുപ്പിക്കുകയും, വിദ്യാര്‍ത്ഥികള്‍ക്കു പ്രയോജനകരമായ വിഷയങ്ങളെക്കുറിച്ചു ക്ളാസ്സുകളും സെമിനാറുകളും നടത്തുകയും ചെയ്യാറുണ്ട്.

ഫോമായുടെ നേതാക്കളായ ബേബി ഊരാളില്‍, ബിനോയ് തോമസ്, ഷാജി എഡ്വേര്‍ഡ്, ബാബു തോമസ് തെക്കേക്കര എന്നിവര്‍ ജിസിയൂയുമായി ചര്‍ച്ചകള്‍ നടത്തുകയും, പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. പിന്നീടു വന്ന നേതാക്കളായ ജോര്‍ജ് മാത്യു, ഗ്ലാഡ്സണ്‍ വര്‍ഗീസ്, വര്‍ഗീസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കരാര്‍ ഒപ്പിട്ടു പദ്ധതി ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ആനന്ദന്‍ നിരവേലിന്റേയും ഷാജി എഡ്വേര്‍ഡിന്റേയും ജോയി ആന്തണിയുടേയും നേതൃത്വത്തിലുള്ള ഫോമാ കമ്മിറ്റി പൂര്‍വ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നു.

ഫോമാ-ഗ്രാന്‍ഡ് കാന്യന്‍ യൂണിവേര്‍സിറ്റി സഹകരണ കരാറിന്റെ തുടക്കം മുതല്‍ അതിന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ മേരിലാന്റില്‍ നിന്നുള്ള ബാബു തോമസ് തെക്കേക്കര തികച്ചും സൌജന്യമായി, എല്ലാവര്‍ക്കും ഉപകാര പ്രദമായ ഈ സാമൂഹിക സേവന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ഇതുവരെയായി രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികളുടെ ഡിസ്കൌണ്ട് അപേക്ഷാ ഫോറം മൂല്യ നിര്‍ണ്ണയം നടത്തുകയും, ഫോണിലൂടെയും ഇ മെയിലിലൂടെയും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, അവരുടെ ഫോറങ്ങള്‍ കോപ്പിയെടുത്ത് അതാതു പ്രാദേശിക സംഘടനകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ഒപ്പിട്ടു അവര്‍ക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. ഇത്രമാത്രം ശ്രമകരമായ ഭാരിച്ച ഉത്തരവാദിത്വം കഴിഞ്ഞ രണ്ടു വര്‍ഷമായി തികച്ചും സൌജന്യമായി, സന്തോഷത്തോടെ ചെയ്യുന്ന അദ്ദേഹത്തിന്റെ തല്‍പ്പരതയേയും സാമൂഹിക പ്രതിബദ്ധതയേയും ഫോമാ നേതൃത്വം മുക്തകണ്ഠം പ്രശംസിച്ചു. ഈ പ്രോഗ്രാമിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബാബു തോമസ്: 410 740 0171

വാര്‍ത്ത. വിനോദ് ഡേവിഡ് കോണ്ടൂര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.