You are Here : Home / USA News

സിറോ മലബാര്‍ ഇടവകകളുടെ കലാ മാമാങ്കത്തിന് ശനിയാഴ്ച തിരിതെളിയും: മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, March 03, 2015 11:44 hrs UTC


ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ദേവാലയത്തില്‍ കലയുടെ കേളികൊട്ട് ഉണരുകയാണ്. ടെക്സാസ് ഒക്കലഹോമ റീജനിലെ സിറോ മലബാര്‍ ഇടവകകളിലെ കൊച്ചു കലാകാരന്മാര്‍ മാര്‍ച്ച് 7, 8  (ശനി, ഞായര്‍) ദിവസങ്ങളില്‍ ഹൂസ്റ്റണില്‍ ഒത്തുകൂടുന്നു.

ഐ.പി.റ്റി.എഫ് (ഇന്റര്‍ ടാലെന്റ് പാരിഷ് ഫെസ്റ്റ്) എന്ന പേരില്‍ അറിയപ്പെടുന്ന ഈ കലാ മാമാങ്കത്തിനു ഹൂസ്റ്റന്‍ സെന്റ് ജോസഫ് ഫൊറാനയാണ് ഈ വര്‍ഷം ആതിഥ്യം വഹിക്കുക.

മാര്‍ച്ച് 7, 8 തീയതികളില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ ഹാളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. മുന്നൂറില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ദൃശ്യവിരുന്നില്‍ കാണികളായിത്തന്നെ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കൊപ്പേല്‍, ഗാര്‍ലാന്‍ഡ്, ഒക്കലോഹമ, സാന്‍   അന്റോണിയോ, ഹൂസ്റ്റണ്‍, പേര്‍ലാന്‍ഡ്, ഓസ്റ്റിന്‍, മക്കാലാന്‍ എന്നീ ഇടവകകളാണ് പ്രധാന ടീമുകള്‍.

ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ സഹായമെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് കലയുടെ ഉത്സവത്തിന് തിരി കൊളുത്തും. ജഗ്ദല്‍പുര്‍ രൂപതയുടെ മെത്രാന്‍  മാര്‍ ജോസഫ് കൊല്ലമ്പറമ്പിലിന്‍െറ സാന്നിദ്ധ്യം കലോത്സവത്തിന് ചാരുതയേകും.

ഹൂസ്റ്റണ്‍ ഇടവകയിലെ കലാകാരന്മാരുടെ മനോഹരമായ നൃത്തത്തോടെയാണ് കലാമത്സരങ്ങള്‍ ആരംഭിക്കുന്നത്. കലാ മാമാങ്കത്തിനു തിരശീല വീഴുന്നതും നയന മനോഹരവും സംഗീത നൃത്ത സമ്മിശ്രമായ പരിപാടികളോടുകൂടിയാവും.

കഴിഞ്ഞ മൂന്നു മാസമായി ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍, സഹവികാരി ഫാ. വില്‍സണ്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ആറ് കമ്മറ്റികളാണ് പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.