You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ ബാസ്കറ്റ് ബോള്‍ നാളെ

Text Size  

Story Dated: Friday, February 20, 2015 01:30 hrs UTC


 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: ഞ്ചത്സദ്ധന്റ്രത്ന, ഞ്ചനPadma_chandrakkala്വത്സഗ്മന്റത്സത്ന 20, 2015 18:57 hത്സന്ഥ ണ്ടSസ്സ
                        
ഹൂസ്റ്റണ്‍. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഒരുക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 ശനിയാഴ്ച സ്റ്റാഫോര്‍ഡിലെ സമ്മര്‍പാര്‍ക്ക് ഡ്രൈവിലുള്ള ക്രോസ് ഓവര്‍ അത്ലറ്റിക്സിലാണ് മത്സരം ക്രമീകരിക്കുന്നത്. രാവിലെ 8.30 ന് സ്റ്റാഫോര്‍ഡ് സിറ്റി കൌണ്‍സിലര്‍ കെന്‍ മാത്യു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബ്ളെസി ഏബ്രഹാം അധ്യക്ഷത വഹിക്കും. ബിജു മോഹന്‍ സ്വാഗതവും, റെജി ജോണ്‍ നന്ദിയും പറയും.

വൈകിട്ട് നാലു മണിക്ക് ഫൈനല്‍ മത്സരം നടക്കും. വിജയികള്‍ക്കുള്ള ട്രോഫി മാര്‍ച്ച് 21 നു നടക്കുന്ന കേരളോത്സവ സമാപന വേദയില്‍ സമ്മാനിക്കുന്നതാണ്. കം അപ്, ഫാമിലി ഓവര്‍ എവരിതിംഗ്, ഐ.എം.സി എ, ട്രിനിറ്റി, സെന്റ് ജോസഫ് സീറോ മലബാര്‍, ഡാളസ് സക്വിര്‍ട്ടില്‍ സ്ക്വാഡ്, ജസ്റ്റ് ഫോര്‍ ഫണ്‍, ഹൂപ്സ് 2 ഇന്‍ എന്നിങ്ങനെ എട്ടു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സെക്രട്ടറി മാത്യു മത്തായി, വൈസ് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍, ട്രഷറര്‍ ഏബ്രഹാം ഫിലിപ്പ്, ജോ. ട്രഷറര്‍ സലിം അറയ്ക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഫിലപ്പ് സെബാസ്റ്റ്യന്‍, റെനി കവലയില്‍, അനില്‍ ജനാര്‍ദനന്‍, ഊര്‍മിള കുറുപ്പ്, എല്‍സി ജോസ് എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കും.

മാര്‍ച്ച് ഒന്നിന് സ്റ്റാഫോര്‍ഡിലുള്ള കേരള ഹൌസില്‍ കവിയരങ്ങ്, മാര്‍ച്ച് ഏഴിനു ഷുഗര്‍ലാന്‍ട് ഫെയ്ത്ത് ലുതറന്‍ ചര്‍ച്ചില്‍ വോളിബോള്‍ ഗെയിം,മാര്‍ച്ച് 14 ന് ഷട്ടില്‍ ബാഡ്മിന്റന്‍ ഗെയിം ാര്‍ച്ച് 21ന് കേരള ഹൌസില്‍ ാവിലെ 9 മുതല്‍ 4 ര ചെസ്സ് മത്സരം, ഹൂസ്റ്റന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്‍ററില്‍ ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ സാഹിത്യ സമ്മേളനം. ഫുഡ് ഫെസ്റ്റിവല്‍, ആറു മുതല്‍ ഒന്‍പതുവരെ ക്ളാസിക്കല്‍ ഡാന്‍സും കലാപരിപാടികള്‍ തുടങ്ങി വ്യത്യസ്ത പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്.എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൌജന്യമാണ്. വിശദ വിവരങ്ങള്‍ക്കു ഭാരവാഹികളുമായി ബന്ധപ്പെടുക.

വാര്‍ത്ത. ഏബ്രഹാം ഈപ്പന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.