You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കന്‍ റിട്ടേണീസ്‌ വാര്‍ഷിക സമ്മേളനം നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 19, 2015 11:59 hrs UTC

ആലപ്പുഴ: മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കന്‍ റിട്ടേണീസ്‌ (MANAR) വാര്‍ഷിക സമ്മേളനം ഫെബ്രുവരി 17-ന്‌ ആലപ്പുഴ ലെയ്‌ക്‌ പാലസ്‌ റിസോര്‍ട്ടില്‍ നടന്നു. ആന്റോ ആന്റണി എം.പി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മുന്‍മന്ത്രിയും എംഎല്‍എയുമായ മോന്‍സ്‌ ജോസഫ്‌ ജീവകാരുണ്യ സഹായധനം വിതരണം ചെയ്‌തു. മറിയാമ്മ പിള്ള, അനില്‍കുമാര്‍ പിള്ള, രാജു പുളിമൂട്‌ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. അഞ്ച്‌ നിര്‍ധനരായ കുടുംബങ്ങള്‍ക്ക്‌ ചടങ്ങില്‍ സഹായധനം വിതരണം ചെയ്‌തു. അമേരിക്കയിലെ ന്യൂയോര്‍ക്ക്‌, ഫ്‌ളോറിഡ, അറ്റ്‌ലാന്റാ, ഷിക്കാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. തോമസ്‌ മാത്യു (തമ്പി ഡെസ്‌പ്ലെയിന്‍സ്‌) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.