ഡാലസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നടത്തി
Text Size
Jeemon Ranny
jeemonranny@gmail.com
Story Dated: Wednesday, January 07, 2015 01:39 hrs UTC
ഡാലസ്: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഡാലസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നടത്തി.
ഡിസംബര്‍ 27 ന് വൈകുന്നേരം ആറു മുതല്‍ ദേവാലയത്തില്‍ നടന്ന ആഘോഷത്തില്‍ ഇടവക വികാരി റവ. കെ. ബി. കുരുവിള അധ്യക്ഷത വഹിച്ചു. റവ. പി. എം. എബ്രഹാം പ്രാരംഭ പ്രാര്ത്ഥ നടത്തി. തുടര്‍ന്ന് റവ. കെ. ബി. കുരുവിള വന്നു ചേര്‍ന്ന ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
സണ്‍ഡേ സ്കൂള്‍ കുട്ടികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച അര്‍ത്ഥവത്തായ ക്രിസ്മസ് എന്ന വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി. ഡാലസ് തിയോളജിക്കല്‍ സെമിനാരിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഫിന്നി വര്‍ഗീസ് ക്രിസ്മസ് സന്ദേശം നüല്കി. തുടര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചുകൊണ്ട്, ക്രിസ്മസ് ഡിന്നറിന് തുടക്കമിട്ടു.
Comments