കാലിഫോര്‍ണിയ: മലയാളി അസ്സോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക), കേരള പിറവിദിന ആഘോഷത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് വോളിബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ബേ ഏരിയയുടെ സ്വന്തം, നടനും, കവിയും, കഥാകാരനും ആയ തമ്പി ആന്റ്റണി തെക്കേക് ആന്‍ഡ് ഫാമിലി സ്പോണ്സര് ചെയ്ത 700 ഡോളര്‍ കാഷ് അവാര്‍ഡും , എവര്‍റോളിംഗ് ട്രോഫിയും ആണ് ഒന്നാംസമ്മാനം. രണ്ടാം സമ്മാനമായ 250 ഡോളര്‍ സ്പോണ്സര് ചെയ്യ്തിരിക്കുന്നത് മങ്കയുടെ കമ്മ്യൂണിറ്റി മെംബറും , അറ്റോര്‍ണിയും ആയ ചാള്‍സ് നെല്ലേരി ആണ് .കേരളപിറവിദിനം ആഘോഷിക്കാന്‍, എല്ലാ അമേരിക്കന്‍ മലയാളികളേയും, മങ്ക ഈവോളിബോള് മാമാങ്കത്തിലേക്ക് ക്ഷണിക്കുന്നു .
Location: Gale Ranch Middle School , 6400 Main Branch Rd,San Ramon, CA-94582. Day/Time: November 1st ,Saturday 11AM- 8:00 PM For registration visit: www.mancaonline.org/volleyballreg.php
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ വര്‍ഗീസ് (510 495 4778), ബീന രമേശ് (408 636 3933) ഇമെയില്‍: info@mancaonline.org
Comments