ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ( 150 East Belle Dr, Northlake , IL-60164) ഇടവകയുടെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് 2014 ജൂണ്‍ 22 ഞായറാഴ്ച വി: കുര്‍ബ്ബാനയ്ക്കു ശേഷം വികാരി വന്ദ്യ: സക്കറിയ കോറെപ്പിസ്കോപ്പ തേലപ്പിള്ളില്‍ ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കൊടിയേറ്റി.
ജൂണ്‍ 28 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും , സുവിശേഷ പ്രഘോഷണവും ഉണ്ടായിരിക്കും. ജൂണ്‍ 29 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും 10 മണിക്ക് ഇടവക മെത്രപ്പോലീത്ത അഭിവന്ദ്യ: എല്‍ദോ മോര് തീത്തോസ് തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തില്‍ വി: കുര്‍ബ്ബാനയും , പ്രസംഗവും, 12 മണിക്ക് പ്രദക്ഷിണവും, ആശിര്‍വാദവും 1 മണിക്ക് നേര്‍ച്ച വിളമ്പും തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും. ഇടവകയുടെ പുനര്‍നിര്‍മ്മാണത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് അഭി: തിരുമനസ്സുജൊണ്ട് ഞായറാഴ്ച വി: കുര്‍ബ്ബാനയ്ക്കുശേഷം ഗ്രൗണ്ട്ബ്രേക്കിങ് നടത്തുന്നതാണ്. 2 മണിക്ക് കൊടിയിറക്കുന്നതോടൊപ്പം ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.
Comments