ANIL PUTHENCHIRA
ന്യൂജെഴ്സി: കാണികളുടെ ആവേശം ആകാശത്തോളം ഉയര്‍ത്തിയ ഗഅചഖ ന്റെ വോളിബോള്‍ മഹാമഹം സമാപിച്ചു!! ന്യൂജേഴ്സിയിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന എഡിസണ് അക്ഷരാര്‍ഥത്തില്‍ ഒരു കൊച്ചു കേരളമാക്കിക്കൊണ്ട് പെന്‍സില്‍വാനിയ, വാഷിംഗ്ടണ്‍ DC, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളില്‍നിന്നായി വോളിബോള്‍ പ്രേമികള്‍ ഒന്നിച്ചു കൂടി.
ഏഷ്യാനെറ്റ് ഗ്ലോബലിന്റെ പ്രോഗ്രാം സംവിധായകനും നിര്‍മാതാവുമായ പ്രതാപ് നായര്‍, പന്ത് നീട്ടിയടിച്ച്, ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു. വാശിയേറിയ സെമിഫൈനലില്‍ നിന്ന് ന്യൂജേഴ്സി മാര്‍ടിയേഴ്സ് & മില്‍സ്റ്റോണ്‍ സ്െ്രെടക്കേഴ്സിനെ പിന്തള്ളി ന്യൂയോര്‍ക്ക് സ്പൈകേഴ്സ് & ഫില്ലി സ്റ്റാര്‍സ് ഫൈനലില്‍ പ്രവേശിച്ചു.
ആകാശത്തുയര്‍ന്ന പന്ത് കളിക്കാരുടെ കൈകളില്‍ അമ്മാനമാടി നിലത്തു തൊടാതെ അങ്ങോട്ടും ഇങ്ങോട്ടും തട്ടികളിക്കുന്നത് ജനങ്ങള്‍ ഒരു ഉത്സവം കാണുന്ന പ്രതീതിയില്‍ നോക്കിനിന്നു. വിവിധ ഭാഗങ്ങളില്‍ നിന്നുവന്ന ജനസഹസ്രങ്ങളെ സാക്ഷിയാക്കി, നിലക്കാത്ത കരഘോഷങ്ങളുടെ അകമ്പടിയില്‍, നീണ്ടുനിന്ന ഉദ്വേഗത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ന്യൂയോര്‍ക്ക് സ്പൈക്കേഴ്സ് അവസാന സ്മാഷിങ്ങിലൂടെ കിരീടം സ്വന്തമാക്കി.
ന്യൂജേഴ്സി മാര്‍ടിയേഴ്സ്, മാര്‍ലാബ്സ്, ഇംപീരിയല്‍, ന്യൂയോര്‍ക്ക് സ്പൈക്കേഴ്സ്, ക്രിസ്റ്റൊസ് പെന്‍സില്‍വാനിയ, കേരള സമാജം, ജേഴ്സി സ്പൈകേഴ്സ്, മില്‍സ്റ്റോണ്‍ സ്െ്രെടക്കേഴ്സ്, ഓറിയോണ്‍, സെന്റ് ജോണ്‍സ്, ഫില്ലി സ്റ്റാര്‍സ്, ഡി & കെ തുടങ്ങി ഒന്നിനൊന്നു മെച്ചമായ പന്ത്രണ്ടു ടീമുകളില്‍ നിന്ന് ഏറ്റവും നല്ല ഭാവി വാഗ്ദാനമായി തിരഞ്ഞെടുക്കപെട്ട ന്യൂയോര്‍ക്ക് സ്പൈകേഴ്സ് ക്യാപ്റ്റന്‍ ലെന കുരുവിള, ദിലിപ് വര്‍ഗീസില്‍ നിന്നും സമ്മാനം സ്വീകരിച്ചു. മികച്ച കായിക താരമായി തിരഞ്ഞെടുക്കപെട്ട ബല്‍വന്ത് (ന്യൂയോര്‍ക്ക് സ്പൈകേഴ്സ്) അനിയന് ജോര്‍ജില്‍ നിന്നും, ബെസ്റ്റ് സ്പൈക്കര്‍ ആയ ബൈജു സാമുവേല്‍ (Philly Stars) സജി പോളില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
ചാമ്പ്യന്‍സ് ട്രോഫി KANJ പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പിലും റണ്ണേഴ്സ് അപ് ട്രോഫി സൈമണ്‍ ജോര്‍ജും (സ്റ്റെര്‍ലിംഗ് ഫുഡ്സ്) കൈമാറി. വിജയശ്രിലാളിതരായ ടീമുകള്‍ക്കുള്ള ഒന്നും രണ്ടും ക്യാഷ് െ്രെപസ് ഗ്രാന്റ് സ്പോണ്സര് ദിലിപ് വര്‍ഗീസ് (ഡി&കെ കണ്‍സ്ട്രക്ഷന്‍), ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായ സ്റ്റാന്‍ലി കളത്തറ എന്നിവര്‍ സമ്മാനിച്ചു. ജോണ്‍ മാര്ട്ടിന്, സോബിന്‍ ചാക്കോ (ടൈംലൈന്‍ ഫോട്ടോഗ്രഫി ആന്റ് വീഡിയോ), തോമസ് തോമസ് പാലത്തറ (ഡെയ്സി ട്രോഫി) ട്രോഫികള്‍ സ്പോണ്സര് ചെയ്തു. മറ്റു സമ്മാനങ്ങള്‍ ദിവ്യ ആയുര്‍വേദം, ബ്രിട്ടീഷ് പെട്രോളിയം, അലക്സ് മാത്യു, ഗ്രാന്റ് കാനിയന്‍ യൂണിവേഴ്സിറ്റി എന്നിവര്‍ സ്പോണ്സര് ചെയ്തു.
വോളിബോളിനു അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സ്വീകാര്യത ഉണ്ടാക്കാനായി കഴിഞ്ഞ നാല്പതുവര്ഷമായി നിരന്തരം പ്രയത്നിക്കുന്ന ജോണ്‍ തോമസ് (സോമന്), അലിയാര് ഷെറിഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തങ്ങളുടെ തന്നെ സമൂഹത്തില്‍ നിന്നും കിട്ടുന്ന ആദരവും അഭിനന്ദനങ്ങളും, വീണ്ടും വീണ്ടും അക്ഷീണം പ്രയത്നിക്കാന്‍ പ്രചോദനം തരുന്നു എന്ന് അവര്‍ അവരുടെ മറുപടി പ്രസംഗത്തില്‍ വ്യകതമാക്കി. KANJ ന് മലയാളീ സമൂഹത്തിലുള്ള സ്ഥാനവും വിശ്വസ്തതയും വിദൂര സ്ഥലങ്ങളിലുള്ള ടീമുകളെപ്പോലും പങ്കെടുക്കാന്‍ പ്രേരിപ്പിച്ചു എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ഡയറക്ടര്‍ രാജു പള്ളത്ത്, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ മധു രാജന് കൊട്ടാരക്കര, സുനില്‍ െ്രെടസ്റ്റാര്‍, സജി കീക്കാടന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗഅചഖന്റെ മുന്‍ ഭാരവാഹികളും സജീവ പ്രവര്‍ത്തകരുമായ മാലിനി നായര്‍, ഷീല ശ്രീകുമാര്‍, ജയ് കുളമ്പില്‍, പ്രസക്ത നിരൂപകന് ജയ് പണിക്കര്‍ തുടങ്ങിയവരുടെ സാന്നിധ്യം വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടു. നന്ദിനി മേനോന്, രുഗ്മിണി പത്മകുമാര്‍, ബിനു ജോസഫ്, അലക്സ് ജോണ്‍, ഡോ. നീന ഫിലിപ്പ് എന്നിവര്‍ ആദ്യാവസാനം മത്സരം വീക്ഷിച്ച് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കി.
ജിബി തോമസ് മോളോപ്പറമ്പില്‍, സ്വപ്ന രാജേഷ്, സണ്ണി വലിപ്ലാക്കല്‍ എന്നിവരുടെ സംഘടനാമികവ് വിളിച്ചോതിയ ഈ വോളിബോള്‍ മത്സരം KANJന്റെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടുമെന്നു തീര്‍ച്ചയാണെന്ന് സോബിന്‍ ചാക്കോ, ജയന് ജോസഫ്, ജെയിംസ് ജോര്‍ജ്, ഹരി രാജന്, ജോസഫ് ഇടിക്കുള എന്നിവര്‍ അഭിപ്രായപ്പെട്ടു.
സ്തുത്യര്‍ഹമായ രീതിയില്‍ ആദ്യ വോളിബോള്‍ മത്സരം ഒരു പരിപൂര്‍ണ്ണ വിജയമാക്കിയ കോഓര്‍ഡിനേറ്റര്‍മാരായ അനില്‍ പുത്തന്‍ചിറ, ജോണ്‍ ജോര്‍ജ് എന്നിവരെ KANJ കമ്മിറ്റിയും പ്രാസംഗികരും പ്രത്യേകം അനുമോദിച്ചു. അചഞ്ചല പ്രയത്നവും കഠിനാധ്വാനവും നേതൃത്വം കാണപ്പെടാതെ പോവുകയില്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് ജിബി മോളാപറമ്പില്‍, ഗഅചഖ ന്റെ ഉപഹാരം അനില്‍ പുത്തന്‍ചിറക്ക് കൈമാറി. സണ്ണി വലിപ്ലാക്കല്‍ നന്ദി പ്രകാശിപ്പിച്ചു.
Comments