ഫാ. അഗസ്റ്റിന് പാലക്കപ്പറമ്പിലിനു സ്വീകരണം നല്കി
Text Size
ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Tuesday, April 29, 2014 10:11 hrs UTC
ഹൂസ്റ്റണ്‍ : സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ എസ്എംസിസി ചാപ്റ്റര്‍, ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ വികാരി ജനറാളും എസ്എംസിസി സ്പിരച്ച്വല് ഡയറക്ടറുമായ റവ.ഫാ. അഗസ്റ്റിന് പാലക്കപ്പറമ്പിലിന് ഏപ്രില്‍ 19ന് സ്വീകരണം നല്കി.
ചാക്കോ കല്ലുകുഴി ബൊക്കെ കൊടുത്ത് അച്ചനെ സ്വകരിച്ചു. ബനീജ ചെറു(cheru), വികാരി റവ.ഫാ. സക്കറിയാസ് തോടുവേലി അച്ചന് ബൊക്കെ കൊടുത്തു. ബോസ് കുര്യന് സ്വാഗതം ആശംസിച്ചു പ്രസംഗിച്ചു. എസ്എംസിസി ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ടോം കുന്തറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഗസ്റ്റിന് അച്ചനും സക്കറിയാസച്ചനും എസ്എംസിസിയുടെ വളര്‍ച്ചയുടെ ആവശ്യം രൂപതയില്‍ അനിവാര്യമാണെന്നും വളരെ നല്ല കാര്യങ്ങള്‍ സംഘടനയ്ക്ക് ചെയ്യുവാന്‍ കഴിയുമെന്നും ഓര്‍മ്മിപ്പിച്ചു.
Comments