ടെക്സാസ്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് മാധ്യമ രംഗത്തെ നൂതന പ്രവണതകളെകുറിച്ചുളള സിംപോസിയം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് ഗാര്‍ലന്റ് ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന സിപോസിയത്തില്‍ പ്രസിദ്ധ പത്ര പ്രവര്ത്തകന് ആസിഫ് ഇസ്മായേല്‍ പ്രബന്ധം അവതരിപ്പിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്നിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആസിഫ് അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണില്‍ നിന്നാണ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്.
ടൈംസ് ഓഫ് ഇന്ത്യയില്‍ പത്ര പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ച ആസിഫ്. 2004, 2005 സൌത്ത് ഏഷ്യന്‍ ജര്‍ണലിസ്റ്റ് അസോസിയേഷന് അവാര്‍ഡ് , 2006 സൊസൈറ്റി ഓഫ് പ്രൊഫഷണല്‍ ജേണലിസ്റ്റ് അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സിംപോസിയത്തില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ജോസ് പ്ലാക്കട്ടും സെക്രട്ടറി ബിജിലി ജോര്‍ജ്, റ്റി. സി. ചാക്കോ ട്രഷറര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments