തിരുവനന്തപുരം: ഫോമാ വിമന്‍സ് ഫോറത്തിന്റെ ചാരിറ്റി സംരംഭമായ `കാന്‍സര്‍ കെയറി'ന്റെ ഫണ്ട് റൈസിംഗ് ഇവന്റ് പ്രശസ്ത മലയാള സിനിമാതാരം ജഗദീഷ് ഉദ്ഘാടനം ചെയ്തു. ഫോമയും, കേരളത്തിലെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ `അമ്മ'യുടെ കാന്‍സര്‍ ചാരിറ്റി വിംഗുംകൂടി പ്രസിദ്ധീകരിച്ച കലണ്ടര്‍ ഫോമാ വിമന്‍സ് ഫോറത്തിന്റെ ചെയര്‍പേഴ്സണ്‍ കുസുമം ടൈറ്റസിന് നല്‍കിക്കൊണ്ട് നടന് ജഗദീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ഫോമ കേരളാ കോര്‍ഡിനേറ്റര്‍ സുനു മാവേലിക്കര മുഖ്യാതിഥിയായിരുന്നു.
മാര്‍ച്ച് 22-ന് ഡെലവെയറില്‍ നടത്തുന്ന വിമന്‍സ് കോണ്‍ഫറന്‍സില്‍ കാന്‍സര്‍ കെയറിനെക്കുറിച്ചു സിമ്പോസിയം നടത്തുന്നതാണ്. അമേരിക്കയില്‍ സമാഹരിക്കുന്ന ഫണ്ട് കേരളത്തിലെ `അമ്മ' എന്ന സംഘടനയുടെ കാന്‍സര്‍ ചാരിറ്റി ഓര്‍ഗനൈസേഷനില്‍ കൂടി കാന്‍സര്‍ രോഗികള്‍ക്ക് വിതരണം ചെയ്യുന്നതാണെന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. എല്ലാ മലയാളി സുഹൃത്തുക്കളേയും മാര്‍ച്ച് 22-ന് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്ന് 30 മിനിറ്റ് മാത്രം അകലെയുള്ള ഡെലവെയറില്‍ നടക്കുന്ന ഫോമാ വിമന്‍സ് ഫോറം കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്യുന്നതായി ചെയര്‍പേഴ്സണ്‍ കുസുമം ടൈറ്റസും മറ്റ് ഭാരവാഹികളും അറിയിച്ചു. സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ www.fomaa.com സന്ദര്‍ശിക്കുക.
Comments