പ്രശസ്ത കവിയും സിനിമാ നടനും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്റണി
അമേരിക്കയിലെ ആം ആദ്മി പ്രവര്‍ത്തകരുമായി അണിചേര്‍ന്നു
പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി ആം ആദ്മി പാര്‍ട്ടി
കോഓര്‍ഡിനേറ്റര്‍ അനില്‍ പുത്തന്‍ചിറ അറിയിച്ചു.
കൊലപാതക രാഷ്ട്രീയത്തിലും അരാചകത്വത്തിലും വിശ്വസിക്കുന്ന
കമ്മ്യൂണിസ്റ്റുകാരും അഴിമതിയുടെ സ്വര്‍ണ്ണ ഗോപുരങ്ങളില്‍ വസിക്കുന
കോണ്‍ഗ്രസ് നേതാക്കളും കഴിഞ്ഞ അഞ്ചു ദാശാബ്ദങ്ങളായി കേരള ജനതയെ
പരിഹസിക്കുകയായിരുന്നു. ഒരു മാറ്റത്തിനായി, പരിവര്‍ത്തനത്തിനായി
ദാഹിക്കുന്ന കേരള ജനതയ്ക്ക് ആം ആദ്മിയുടെ ആശയങ്ങള്‍ തീര്‍ച്ചയായും
സഹായകരമാകും. 'അധിക്കാരം ജനങ്ങളിലേക്ക്', 'അഴിമതി രഹിതമായ ഇന്ത്യ' എന്നീ
മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചു ജനഹൃദയങ്ങള്‍ കീഴടക്കുന്ന ആം ആദ്മിയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സഹായവും സഹകരണവും തമ്പി
ആന്റണി അറിയിച്ചു
Comments