ഡാലസ്: ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന റിഥം ഓഫ് ഡാലസ് നൃത്ത വിദ്യാലയത്തിന്റെ നാലമത് വാര്‍ഷികം വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെടുന്നു.
ഫെബ്രുവരി 1 ശനിയാഴ്ച 6 PM ഫര്മെകര്സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തപ്പെടുന്ന ആഘോഷവേളയില്‍ ശാസ്ത്രീയം, അര്‍ദ്ധശാസ്ത്രീയ നൃത്തങ്ങള്‍, നാടോടി, സിനിമാറ്റിക്, ബോളിവുഡ്, വെസ്റ്റേണ്‍, ഹിപ്ഹാപ് കൂടാതെ കര്‍ണാട്ടിക് മ്യൂസിക്, പിയാനോ, സിനിമ ഗാനങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.
പ്രസ്തുത ആഘോഷ പരിപാടികളിലെക്ക് സ്വാഗതം ചെയ്യുന്നതായി റിഥം ഓഫ് ഡാലസിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷൈനി ഫിലിപ്പും, സംഘാടകരും അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഷൈനി ഫിലിപ്പ്: 214 223 7529
www.facebook.com/rodallas
Comments