ഫിലഡല്‍ഫിയ∙ ഫിലഡല്‍ഫിയയിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) 2019 ലെ പ്രവര്‍ത്തനോദ്ഘാടനവും പുതുവത്സരാഘോഷവും നടത്തി. പ്രഫസര്‍. ശശിധരന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ചെറിയാന് കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ശ്രീജിത്ത് കോമാത്ത് വിശിഷ്ടാഥിതിയെ പരിചയപ്പെടുത്തി.
വളരെക്കാലത്തിനു ശേഷമാണ് ഇത്രയധികം സ്ത്രീകൾ പങ്കെടുത്ത അസോസിയേഷന് മീറ്റിങ് കാണുന്നതെന്ന് ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയന് വുമണ്‍സ് റപ്രസെന്റ്ററ്റീവ് ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍ പറഞ്ഞു. കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ആരംഭിച്ച മാപ്പിന്റെ കിഡ്സ് ക്ലബ്ബിനു വിജയയാശംസകള്‍ നേര്‍ന്നു .
ഇന്ത്യ–യുഎസ് ദേശീയ ഗാനങ്ങൾ ആലപിച്ചു. ലിജോ ജോര്‍ജ്, അഷിതാ ശ്രീജിത്ത് എന്നിവര്‍ എംസിമാരായിരുന്നു. ഗായകരായ ശ്രീദേവി അജിത്കുമാര്‍, റേച്ചല്‍ ആനി ഉമ്മന്‍, ശില്‍പ്പാ റോയി, ബിനു ജോസഫ്, തോമസ് കുട്ടി വര്‍ഗീസ് എന്നിവര്‍ മനോഹര ഗാനങ്ങള്‍ അലപിച്ചു. വൈസ് പ്രസിഡന്റ് ഡാനിയേല്‍ പി. തോമസ് സ്വാഗതവും ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി കൃതജ്ഞതയും പറഞ്ഞു.
Comments