You are Here : Home / USA News

ഇന്റര്‍ പാരിഷ് ടാലെന്റ്റ് ഫെസ്റ്റ്: ഒക്ലഹോമയില്‍ അനുമോദനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, April 24, 2015 10:57 hrs UTC


ഒക്ലഹോമ സിറ്റി. ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയിലെ ടെക്സാസ്-ഒക്ളഹോമ റീജന്‍ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച അഞ്ചാമത്   ഇന്റര്‍ പാരിഷ് ടാലെന്റ്റ് ഫെസ്റ്റില്‍, ഒക്ളഹോമ  ഹോളി ഫാമിലി സീറോ മലബാര്‍  ഇടവകയെ പ്രതിനിധീകരിച്ചു പങ്കെടുത്ത സിസിഡി വിദ്യാര്‍ഥികള്‍ക്ക്  ഹോളി ഫാമിലി ഇടവകയുടെ ആഭിമുഖ്യത്തില്‍  അനുമോദനം നല്‍കി.

ഏപ്രില്‍ 19 ഞായറാഴ്ച ദിവ്യബലിക്ക്  ശേഷം ദേവാലയത്തില്‍ നടന്ന അനുമോദന യോഗത്തില്‍ വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ ടാലെന്റ്റ് ഫെസ്റ്റില്‍ വിജയികളായവരെയും പങ്കെടുത്തവരെയും പ്രത്യകം അഭിനന്ദിച്ചു സര്‍ട്ടിഫിക്കറ്റുകള്‍ അഞ്ചു തവണയും ഒക്ളഹോമ ഇടവക അവതരിപ്പിച്ച ബൈബിള്‍ സ്കിറ്റ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍   സമ്മാനര്‍ഹമായി എന്നതും ചെറിയ ഇടവകയുടെ വലിയ നേട്ടമായി. ബൈബിള്‍ സ്കിറ്റിനു രണ്ടു തവണ ഒന്നാം സ്ഥാനം നേടിയിരുന്നു. റീജനിലെ എട്ടു ഇടവകകളാണ് ഫെസ്റ്റില്‍ പങ്കെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.