You are Here : Home / USA News

എഴുപത്തിയേഴ് വയസ്സുളള പിതാവിന്‍െറ അവയവ ദാനം അനുകരണീയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 23, 2015 10:41 hrs UTC

ഇര്‍വിങ്ങ് (കലിഫോര്‍ണിയ) . ഏത് നിമിഷവും മരണത്തെ മുന്നില്‍ കണ്ട് ഭയത്തോടെ ജീവിക്കേണ്ടി വന്ന അഞ്ച് പേര്‍ക്ക് പുതിയ ജീവിതം പ്രദാനം ചെയ്യുവാന്‍ പിതാവിന് കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊളളുന്നു. കലിഫോര്‍ണിയ ഇര്‍വിങ്ങില്‍ മോണ്ടി സോറി പ്രീ സ്കൂള്‍ നടത്തി വരുന്ന ഡോക്ടറുടെ മകളുമായ സീമാ ചൌധരി ഇത്രയു പറഞ്ഞു കഴിഞ്ഞപ്പോള്‍ കണ്ണുകളില്‍ നിറഞ്ഞുതുളുമ്പിയ കണ്ണീര്‍ കണങ്ങള്‍ കവിളിലൂടെ ധാരധാരയായി ഒഴുകുകയായിരുന്നു. 77 വയസ്സുളള വീര്‍ബാന്‍ ചൌധരി ശ്വാസ തടസ്സം തോന്നിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. നിമിഷങ്ങള്‍ക്കകം ബോധരഹിതനായ ചൌധരിയെ ഡോക്ടര്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. മസ്തിഷ്ക മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. നാലു ദിവസം ലൈഫ് സപ്പോര്‍ട്ടില്‍ കിടന്നിട്ടും പുരോഗതി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് സപ്പോര്‍ട്ട് നീക്കം ചെയ്തു. പിതാവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവയവ ദാനത്തിനുളളവരുടെ ലിസ്റ്റില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഡല്‍ഹിയിലെ സ്കൂള്‍ ഹെഡ്മാസ്റ്ററായി 18 വര്‍ഷം സേവനം അനുഷ്ഠിച്ച പിതാവ് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഉത്സുകനായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരണത്തിലും സമൂഹത്തോടുളള പ്രതിബദ്ധത നിറവേറ്റണമെന്ന് ആഗ്രഹം പിതാവിനുണ്ടായിരുന്നു. അതനുസരിച്ചാണ് അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ തീരുമാനിച്ചു ഡോകടര്‍ സീമ പറഞ്ഞു. ഡോക്ടര്‍ സീമക്ക് അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തോട് ഒരഭ്യര്‍ഥന മാത്രമാണുളളത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവയവം ദാനം ചെയ്യാന്‍ തീരുമാനിച്ച പിതാവിന്‍െറ മാതൃക നാമം ഒരോരുത്തരും പിന്തുടരണം. അവയവ ദാനത്തിന് പ്രായം ഒരു തടസ്സമല്ല. നമ്മുടെ ജീവിതത്തിന്‍െറ അവസാനം മറ്റുളളവര്‍ക്ക് ജീവിക്കുവാന്‍ അവസരം നല്‍കുന്നതെങ്കില്‍ അതിലും വലിയൊരു ജീവിത സാഫല്യം വേറെയില്ല - ഡോക്ടര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.