You are Here : Home / USA News

ഫാമിലി, യൂത്ത് കോണ്‍ഫറന്‍സിന്‍െറ വിശേഷാല്‍ യോഗം ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍

Text Size  

Story Dated: Thursday, April 23, 2015 10:30 hrs UTC

ന്യൂയോര്‍ക്ക്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ ആഭിമുഖ്യത്തില്‍ ജൂലൈ 15 മുതല്‍ 18 വരെ എല്ലന്‍വില്ലിലുളള ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ നടക്കുന്ന ഫാമിലി, യൂത്ത് കോണ്‍ഫറന്‍സിന്‍െറ പുരോഗതി വിലയിരുത്തുന്നതിനുളള വിശേഷാല്‍ യോഗം ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോവോവോസിന്‍െറ അധ്യക്ഷതയില്‍ കൂടി. വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതിപ്പിച്ചു.  രണ്ടര മാസം ബാക്കി നില്‍ക്കെ മുപ്പതില്‍ താഴെ മുറികളേ ശേഷിക്കുന്നുളളൂ എന്നതാണ് ഭാരവാഹികളെ വിഷമിപ്പിക്കുന്ന പ്രശ്നം.  കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ മാര്‍ നിക്കോളോവോസ് പ്രത്യേകം ശ്ലാഘിച്ചു.

കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറര്‍ തോമസ് ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, സുവനീര്‍ ഫിനാന്‍സ് മാനേജര്‍ ഫിലിപ്പോസ് ഫിലിപ്പ്, ചീഫ് എഡിറ്റര്‍ ലിന്‍സി തോമസ്, പ്രോസഷന്‍  കോ ഓര്‍ഡിനേറ്റര്‍ സജി എം. പോത്തന്‍, എന്റര്‍ടെയ്ന്‍മെന്റ് കോ ഓര്‍ഡിനേറ്റര്‍ ജാസ്മിന്‍ ഉമ്മന്‍, സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ രാജു സി. പറമ്പില്‍ തുടങ്ങിയവര്‍ റിപ്പോര്‍ട്ട്  അവതരിപ്പിച്ചു സംസാരിച്ചു.

ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുര്യാക്കോസ്, സഭാ മാനേജിംഗ്, കമ്മിറ്റിയംഗം പോള്‍ കറുകപ്പളളില്‍, ഡയോസിഷന്‍ കൌണ്‍സില്‍ അംഗം ഷാജി വര്‍ഗീസ്, കോണ്‍ഫറന്‍സ് സെക്യൂരിറ്റി ചീഫ് മനു ജോര്‍ജ്, മീഡിയ കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് തുമ്പയില്‍, സുവനീര്‍ കമ്മിറ്റി അംഗങ്ങളായ എബി കുര്യാക്കോസ്, മാത്യു വര്‍ഗീസ്, രാജന്‍ പടിയറ, സൂസന്‍ തോമസ് തുടങ്ങി ധാരാളം അംഗങ്ങള്‍ പങ്കെടുത്തു. സമ്മേളനത്തിനെത്തിയ മെത്രാപ്പോലീത്തയ്ക്കും സംഘത്തിനും വമ്പിച്ച വരവേല്‍പാണ് ഇടവക നല്‍കിയത്. വികാരി ഫാ. ഷിനോജ് തോമസും കമ്മിറ്റി അംഗങ്ങളും ചേര്‍ന്നൊരുക്കിയ സല്‍ക്കാരം ഹൃദ്യമായി. സെക്രട്ടറി ഡോ. ജോളി തോമസ് നന്ദി പറഞ്ഞു.

വാര്‍ത്ത. ഫിലിപ്പോസ് ഫിലിപ്പ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.