You are Here : Home / USA News

ഫിലഡല്‍ഫിയ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് നവ നേതൃത്വം

Text Size  

Story Dated: Thursday, April 23, 2015 10:22 hrs UTC

GEEMON GEORGE


ഫിലഡല്‍ഫിയ . എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്‍െറ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് 8 ഞായറാഴ്ച സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ റവ. ഷാജി ഈപ്പന്‍(ചെയര്‍മാന്‍) ഫാ. ജോണിക്കുട്ടി പുലിശ്ശേരി(ചെയര്‍മാന്‍) ഫാ. സിബി വര്‍ഗീസ് (കോ. ചെയര്‍മാന്‍) സജീവ് ശങ്കരത്തില്‍ (സെക്രട്ടറി), എം. എ. മാത്യു (ട്രഷറര്‍) ഫാ. ഗീവര്‍ഗീസ് ജോണ്‍ (റിലീജിയന്‍ കോഡിനേറ്റര്‍), ബിന്ദു ജോഷ്വ(ജോ. സെക്രട്ടറി), ജീമോന്‍ ജോര്‍ജ്(ചാരിറ്റി), ഡോ. കുര്യന്‍ മത്തായി (സുവനീര്‍, പിആര്‍ഒ)ബിജി ജോസഫ് (പ്രോഗ്രാം കോഡിനേറ്റര്‍), ബീനാ തോമസ്, കുഞ്ഞമ്മ ഏബ്രഹാം (വിമന്‍സ് ഫോറം) ബെന്നി കൊട്ടാരത്തില്‍, സാം കുട്ടി കുഞ്ഞച്ചന്‍ (ഓഡിറ്റേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.

അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസമായും ഇതര സഭാംഗങ്ങള്‍ തമ്മില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനുമായി ഫെലോഷിപ്പ് 21 ദേവാലയങ്ങളിലായി മൂവായിരത്തിലധികം കുടുംബാംഗങ്ങളെ ഫിലഡല്‍ഫിയായിലും  പരിസര പ്രദേശങ്ങളിലുമായി പ്രതിനിധാനം ചെയ്യുന്നു. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍െറ നേതൃത്വത്തിലുളള ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റി സെന്ററിന്‍െറ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായി ഫാ. എം. കെ. കുറിയാക്കോസ് (കോഡിനേറ്റര്‍ ണ്ടങ്കങ്കഗ്ഗ) ലൈലാ അലക്സ് (സെക്രട്ടറി ണ്ടങ്കങ്കഗ്ഗ) എന്നിവര്‍ അറിയിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ജോണിക്കുട്ടി പുലിശ്ശേരി പ്രശസ്ത വാഗ്മിയും പ്രമുഖ സംഘാടകനും സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫെറോനയുടെ വികാരിയും ആണ്. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍െറ എല്ലാ പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും  തദവസരത്തില്‍ വന്നു ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.philiadelphiaecumenical.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.