You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകയോഗം ഏപ്രില്‍ 26ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 20, 2015 10:42 hrs UTC


ഗാര്‍ലന്റ് .പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകയോഗം ഏപ്രില്‍ 26 ഞായറാഴ്ച നടക്കും. പ്രവാസി മലയാളി ഫെഡറേഷന്‍ ഡാലസ്- ഫോര്‍ട്ട് യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25 ഞായറാഴ്ച വിപുലമായ പ്രവര്‍ത്തക യോഗം ചേരുന്നു.

25 ഞായറാഴ്ച വൈകിട്ട് 5ന് ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുളള കിയ റസ്റ്റോറന്റിലാണ് യോഗം നടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഓഗസ്റ്റ് ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനെക്കുറിച്ച് മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും യൂണിറ്റ് പ്രസിഡന്റ് രാജന്‍ തോമസ്, സെക്രട്ടറി സിജു വി. ജോര്‍ജ് എന്നിവര്‍ അറിയിച്ചു. യോഗത്തിലേക്ക് എല്ലാ പ്രവാസി മലയാളികളേയും പ്രത്യേകം ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.