You are Here : Home / USA News

ചിക്കാഗോ സെന്റ്‌ മേരീസില്‍ പുതുഞായര്‍ ദിനവും ഡിവൈന്‍ മേഴ്‌സി തിരുനാളും

Text Size  

Story Dated: Monday, April 20, 2015 10:35 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

 

ചിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഏപ്രില്‍ 12-ന്‌ ഞായറാഴ്‌ച പുതുഞായര്‍ ദിനവും ഡിവൈന്‍ മേഴ്‌സി തിരുനാളും സംയുക്തമായി ആചരിച്ചു. `എന്റെ കര്‍ത്താവേ എന്റെ ദൈവമേ' എന്ന വിശ്വാസം ഏറ്റുപറഞ്ഞ്‌ തന്റെ ജീവിതം പൂര്‍ണ്ണമായും ഉത്ഥിതന്‌ സമര്‍പ്പിച്ച വിശുദ്ധ തോമാശ്ശീഹായുടെ ജീവിതസാക്ഷ്യം മാതൃകയാക്കി, വ്യക്തിജീവിതത്തില്‍ വിശ്വാസം പ്രോജ്വലിപ്പിക്കാനുള്ള ആഹ്വാനമാണ്‌ പുതുഞായറിന്റെ സന്ദേശം. വിശുദ്ധ ഫൗസ്റ്റീനാമ്മയിലൂടെ ഈശോ വെളിപ്പെടുത്തി തന്ന ദിവ്യകാരുണ്യ സന്ദേശം സ്വീകരിച്ച്‌ ആത്മരക്ഷയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നു തിരുനാള്‍ സന്ദേശത്തിലൂടെ വികാരി ഫാ. തോമസ്‌ മുളവനാല്‍ ഉത്‌ബോധിപ്പിച്ചു. തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ റവ.ഫാ. ജെഗിന്‍ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കല്ലറ പഴയപള്ളി ഇടവകാംഗങ്ങളായിരുന്നു തിരുനാള്‍ പ്രസുദേന്തിമാര്‍. ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത തിരുനാളിനു സ്‌നേഹവിരുന്നോടെ തിരശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.