You are Here : Home / USA News

ഐക്യ ക്രിസ്തീയ സുവിശേഷയോഗം ന്യുയോര്‍ക്കില്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, April 18, 2015 12:38 hrs UTC


   
 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: Sന്റന്ധഗ്മത്സന്റ്രത്ന, ക്കണ്മത്സദ്ധl 18, 2015 18:3 hത്സന്ഥ ണ്ടSസ്സ
                        
ന്യുയോര്‍ക്ക് . ന്യുയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുളള വിവിധ  ക്രൈസ്തവ സഭകളുടെ സഹകരണത്തിലും ലിവിങ്ങ് സ്റ്റോണ്‍ ക്രിയേഷന്‍സിന്‍െറ ചുമതലയിലും നടത്തുന്ന ഐക്യ ക്രിസ്തീയ സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും ഏപ്രില്‍ 30 മുതല്‍  മെയ് 3 വരെ ഹോളിസിലുളള ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാ ഹാളില്‍(88-40, 192 street, Hollis, NY) നടക്കും.

എല്ലാ ദിവസവും വൈകിട്ട് 7 ന് ആരംഭിക്കുന്ന പൊതുയോഗത്തില്‍ പാസ്റ്റര്‍ തോമസ് മാമ്മന്‍ മുഖ്യ പ്രഭാഷണം നടത്തും. ഐസിഎ ചര്‍ച്ച് സീനിയര്‍ ശുശ്രൂഷകന്‍ റവ. സാമുവേല്‍ ജോണ്‍ ഉദ്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷനില്‍ ലോകാന്ത്യ സംഭവങ്ങള്‍ വേദവചനാടിസ്ഥാനത്തില്‍ വെളിപ്പെടുത്തുന്ന പ്രസംഗ പരമ്പരകളാണ് തുടര്‍ച്ചയായി ഉണ്ടായിരിക്കുന്നതെന്ന് കണ്‍വീനര്‍ ബ്ര. ജിമ്മി അഗസ്റ്റിന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജിമ്മി അഗസ്റ്റ്യന്‍ : 646 331 8559

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.