You are Here : Home / USA News

കാഴ്ചയുടെ പുതു വസന്തവുമായെത്തുന്ന ഫ്ളവേഴ്സ് ചാനല്‍ അമേരിക്കയിലും

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Saturday, April 11, 2015 04:16 hrs UTC

 

 

 

മലയാള ദൃശ്യമാധ്യമ രംഗത്ത് കാഴ്ചയുടെ പുതു വസന്തവുമായെത്തുന്ന ഫ്ളവേഴ്സ് ചാനല്‍ അമേരിക്കയിലും . മലയാളികളുടെ പ്രിയപ്പെട്ട ചാനലായ "പ്രവാസി ചാനലാണ്‌ "ഫ്ളവേഴ്സിനെ അമേരിക്കയില്‍ എത്തിക്കുന്നത്. ആര്‍.ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുള്ള 'ഫ്ളവേഴ്സ് ചാനല്‍ " ഇന്ത്യയിലെ ആദ്യത്തെ മീഡിയ സിറ്റിയായ കൊച്ചിയിലെ ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ആദ്യത്തെ പ്രോജക്റ്റ് ആണ്‌.

 

മലയാളികൾക്ക് കാഴ്ചയുടെ പുതിയ വസന്തം സമ്മാനിച്ച് ഫ്ലവേഴ്സ് ചാനൽ ഏപ്രിൽ 12നു ഞായറാഴ്ച രാവിലെ 7 മണിക്ക് സംപ്രേഷണം ആരംഭിക്കും.(9.30 PM , Saturday New York Time ). സംപ്രേഷണത്തിനു മുന്നോടിയായി കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ബ്രിസ്റ്റോ ഗ്രൌണ്ടിൽ വർണ ശബളിമയാർന്ന ചടങ്ങു നടന്നു. ഈ പരിപാടിയിൽ ഇന്ത്യയിലെ പ്രശസ്ത ഗായിക ആശാ ഭോസ്ലെ ഫ്ലവേഴ്സ് ചാനൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ മീഡിയ സിറ്റിയായ ഇൻസൈറ്റ് മീഡിയ സിറ്റിയുടെ കീഴിലാണു ഫ്ലവേഴ്സ് ചാനൽ പ്രവർത്തിക്കുന്നത്. ഈ ചടങ്ങിൽ വെച്ച് മീഡിയ സിറ്റി മെഗാ സ്റ്റാർ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ സിറ്റിയുടെ കീഴിലുള്ള ഇൻസൈറ്റ് മൂവി ഐ.വി. ശശി ഉദ്ഘാടനം ചെയ്തു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.