You are Here : Home / USA News

ഇന്ത്യന്‍ ഗവേഷക ലാവണ്യയുടെ മരണം : ദുരൂഹത തുടരുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 10, 2015 11:49 hrs UTC

വാഷിങ്ടണ്‍ . ആന്ധ്രായില്‍ നിന്നുളള ഗവേഷണ വിദ്യാര്‍ഥിനി ലാവണ്യ ആംബൂരി (27) യുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു. അലബാമ എ ആന്റ് എം യൂണിവേഴ്സിറ്റി കാമ്പസില്‍ ഏപ്രില്‍ ഒന്നിനായിരുന്നു ലാവണ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെസ്റ്റ് വെര്‍ജീനിയായില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ലാവണ്യ വാട്ടര്‍മെലോണിനെ കുറിച്ചു ഗവേഷണം നടത്തുന്നതിനാണ് ആലബാമ യൂണിവേഴ്സിറ്റിയില്‍ എത്തിയത്. പിഎച്ച്ഡി മൂന്നാം സെമിസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു. യൂണിവേഴ്സിറ്റി അഗ്രി കള്‍ച്ചറല്‍ റിസേര്‍ച്ച് ഫെസിലിറ്റിക്ക് സമീപമുളള പോണ്ടില്‍ മൃതദേഹം കണ്ടെത്തിയതായും സംശയകരമായ ഒന്നും കണ്ടെത്താനായില്ലയെന്നും മാഡിസന്‍ കൌണ്ടി ഷെറീഫ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

 

ലാവണ്യ മരിച്ചു കിടന്നിരുന്നതിനു സമീപം വെളിച്ചമോ, ക്യാമറയോ ഇല്ലായിരുന്നു. ശരീരത്തില്‍ കയ്യിലും കഴുത്തിലും ചില പാടുകള്‍ കണ്ടെത്തിയതായി അമ്പൂരിയുടെ സഹോദരി പറഞ്ഞു. ഫോറന്‍സിക്ക് റിപ്പോര്‍ട്ട് വന്നതിനുശേഷമേ മരണ കാരണം വ്യക്തമാക്കാനാകൂ എന്നാണ് പോലീസ് പറയുന്നത്. മരിച്ചു കിടന്നിരുന്ന പോണ്ടിനരികലേക്ക് പോകേണ്ട യാതൊരു ആവശ്യവും ലാവണ്യക്ക് ഇല്ലായെന്നും അവിടെ എങ്ങനെ എത്തി എന്നതു അത്ഭുതമാണെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു മാസം മുമ്പാണ് സാന്‍ഫ്രാന്‍സിസ്ക്കൊ യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയ ഡെന്റല്‍ സ്കൂള്‍ വിദ്യാര്‍ഥിനി രണ്‍ദീര്‍ കൌര്‍ (37) ആല്‍ബനിയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉന്നത വിദ്യാഭ്യാസം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനികളുടെ മരണ കാരണം ഇന്നും അജ്ഞാതമായി തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.