You are Here : Home / USA News

പുത്തന്‍കുരിശില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു

Text Size  

Story Dated: Saturday, April 04, 2015 10:24 hrs UTC

ജോണ്‍സണ്‍ ചെറിയാന്‍

 

പുത്തന്‍കുരിശ് : യാക്കോബായ സഭാ കേന്ദ്രമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കല്‍ സെന്‍റര്‍ മോര്‍ അത്താനാസിയോസ് കത്തീഡ്രലില്‍ ശ്രേഷ്ട ബസേലിയസ് തോമസ്‌ പ്രഥമന്‍ ബാവായുടെ നേതൃത്വത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തപ്പെട്ടു. മാര്‍ക്കോസിന്‍റെ മാളികയില്‍ വിനയത്തിന്‍റെ പ്രതീകമായി യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരുടെ കാല്‍ കഴുകിയതിന്‍റെ അനുസ്മരണമായാണ് സഭ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. വിവിധ ഭദ്രാസനങ്ങളില്‍ നിന്നുള്ള 12 കോറെപ്പീസ്കോമാരാണ് കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ പ്രതീകങ്ങളായി ശുശ്രൂഷയില്‍ പങ്കെടുത്തത്. ശ്രേഷ്ഠ ബാവാ വൈദീകരുടെ കാലുകള്‍ കഴുകി കാല്‍പാദങ്ങളില്‍ ചുംബിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ക്രൈസ്ത്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിച്ചു. യേശുക്രിസ്തു കാല്‍വരിക്കുന്നില്‍ ക്രൂശുമരണം വരിച്ചതിന്‍റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളിലെല്ലാം കുരിശിന്‍റെ വഴിയും, പ്രത്യേക പ്രാര്‍ഥനകളും, കബറടക്ക ശുശ്രൂഷകളും നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.