You are Here : Home / USA News

ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ ഫൊറോനായില്‍ പെസഹ ആചരിച്ചു

Text Size  

Story Dated: Saturday, April 04, 2015 10:20 hrs UTC

ഷിക്കാഗോ: സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്ക ഫൊറോനായില്‍, ഭക്തിപൂര്‍വ്വം പെസഹാ ആചരിച്ചു. ഏപ്രില്‍ 2 വ്യാഴാഴ്‌ച വൈകുന്നേരം 7ന്‌ നടന്ന പെസഹാ തിരുകര്‍മ്മങ്ങള്‍ക്ക്‌ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. അസ്സി. വികാരി ഫാ. സുനി പടിഞ്ഞാറെക്കര സഹകാര്‍മികനുമായിരുന്നു. `കടന്നുപോകല്‍' എന്നര്‍ത്ഥമുള്ള ആദ്യത്തെ പെസഹാ, ഇസ്രായേല്‍ ജനത്തിന്റെ അടിമത്വത്തില്‍നിന്നുള്ള മോചനത്തിന്റെ മുന്നോടിയായിരുന്നു. കുരിശുമരണത്തിന്റെ തലേന്നാള്‍, യേശുക്രിസ്‌തു സ്ഥാപിച്ച രണ്ടാമത്തെ പെസഹാ, അന്ത്യഅത്താഴത്തിന്റേയും വി. കുര്‍ബാന സ്ഥാപിച്ചതിന്റേയും ഓര്‍മ്മയാണ്‌.

 

യേശു തന്റെ ശിഷ്യരുടെ കാലുകള്‍ കഴുകി, സ്‌നേഹത്തിന്റെ മാതൃക കാണിച്ചതിന്റെ അനുസ്‌മരണയായി, മുത്തോലത്തച്ചന്‍ അള്‍ത്താരശുശ്രൂഷകരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു. കുര്‍ബാനമധ്യേയുള്ള വചന സന്ദേശത്തില്‍, പെസഹാവ്യാഴം, കത്തോലിക്കാസഭയിലെ പ്രധാനദിവസമാണെന്നും, കാല്‍കഴുകല്‍ ശുശ്രൂഷയുടേയും, വി. കുര്‍ബാന സ്ഥാപനത്തിന്റേയും ദിവസമാണെന്നും പടിഞ്ഞാറെക്കരയച്ചന്‍ ഓര്‍മ്മിപ്പിച്ചു. െ്രെകസ്‌തവജീവിതം, വി. കുര്‍ബാന കേന്ദ്രീക്യതവും, ശുശ്രൂഷാജീവിതമാണെന്നും, ദൈവത്തിന്റെ സ്ഥാനത്തുനിന്നും ദാസന്റെ സ്ഥാനത്തേക്ക്‌ ഈശോ വന്നതുപോലെ, കുടുംബത്തിലും, സമൂഹത്തിലും, രാഷ്ടീയത്തിലും, കയറിനിന്ന്‌ വലിയവനാകാതെ, കയറ്റിവിട്ട്‌ വലിയയവനാകാനുള്ള വിളിയാണെന്നും പടിഞ്ഞാറെക്കരയച്ചന്‍ ആഹ്വാനം ചെയ്‌തു. വിശുദ്ധകുര്‍ബാന, ഈശോ കത്തോലിക്കാസഭക്ക്‌ നല്‍കിയ ഏറ്റവും വലിയ സമ്മാനമാണെന്നും, വിശുദ്ധകുര്‍ബാന, നന്ദിപ്രകാശനത്തിന്റേയും, പകുത്തു നല്‍കലിന്റേയും, ആത്മാവിന്റേയും, മനസ്സിന്റേയും, ശരീരത്തിന്റേയും, സമ്പൂര്‍ണ്ണസമര്‍പ്പണമാണെന്നും പടിഞ്ഞാറെക്കരയച്ചന്‍ ഉത്‌ബോധിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.