You are Here : Home / USA News

സെന്റ്‌ ജൂഡ്‌ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ ആചരിച്ചു

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Saturday, April 04, 2015 10:18 hrs UTC

ഫിലാഡല്‍ഫിയ: സെന്റ്‌ ജൂഡ്‌ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പെസഹാ തിരുനാളിനും, അതിനോടനുബന്ധിച്ച്‌ നടത്തപ്പെട്ട കാല്‍കഴുകല്‍ ശുശ്രൂഷയ്‌ക്കും മലങ്കര കത്തോലിക്കാ എക്‌സാര്‍ക്കേറ്റ്‌ അധ്യക്ഷന്‍ അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം നല്‍കി. അന്ത്യ അത്താഴ സമയത്ത്‌ ക്രിസ്‌തു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച്‌ എളിമയുടെ മാതൃക ലോകത്തിനു കാണിച്ചുകൊടുത്തതിന്റെ ഓര്‍മ്മ പുതുക്കി അഭി. മാര്‍ യൗസേബിയോസ്‌ തിരുമേനി പന്ത്രണ്ട്‌ പേരുടെ പാദങ്ങള്‍ കഴുകി. അപരനുവേണ്ടി തന്നെതന്നെ പങ്കുവെയ്‌ക്കുക എന്ന വലിയ സന്ദേശമാണ്‌ അഭിവന്ദ്യ യൗസേബിയോസ്‌ പിതാവ്‌ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. വി. കുര്‍ബാനയുടെ സ്ഥാപനവും, പൗരോഹിത്യത്തിന്റെ വാര്‍ഷികവുമാണ്‌ പെസഹാ പെരുനാള്‍.

 

 

നാം ആയിരിക്കുന്ന സമസ്‌ത മേഖലകളിലും വി. കുര്‍ബാന ജീവിക്കുന്ന ഒരു അനുഭമാകണമെന്ന്‌ വന്ദ്യ പിതാവ്‌ തന്റെ സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്ന്‌ വന്ദ്യ യൗസോബിയോസ്‌ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ട വി. കുര്‍ബാനയില്‍ ഇടവക വികാരി റവ.ഡോ. സജി മുക്കൂട്ട്‌, മുന്‍ വികാരി റവ. തോമസ്‌ മലയില്‍ എന്നിവര്‍ സഹകാര്‍മികരായി. കുര്‍ബാന മധ്യേ മാര്‍ യൗസേബിയോസ്‌ പെസഹാ തിരുനാളിന്റെ സന്ദേശം പങ്കുവെച്ചു. മലങ്കര കത്തോലിക്കാ എക്‌സാര്‍ക്കേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈവര്‍ഷത്തെ മലങ്കര കത്തോലിക്കാ കണ്‍വെന്‍ഷന്റെ കിക്കോഫ്‌ നടത്തപ്പെട്ടു. നിരവധി കുടുംബങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

 

എക്‌സാര്‍ക്കേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബൈബിള്‍ ക്വിസിന്റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചവര്‍ക്ക്‌ അഭി. യൗസേബിയോസ്‌ മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. കുര്‍ബാനയ്‌ക്കും ചടങ്ങുകള്‍ക്കുംശേഷം പെസഹാ അപ്പം വിതരണം ചെയ്‌തു. ഇടവക വികാരി റവ.ഡോ. സജി മൂക്കൂട്ട്‌, സെക്രട്ടറി ബിജു കുരുവിള, ട്രഷറര്‍ ജെയ്‌സണ്‍ ജേക്കബ്‌, ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍ അലക്‌സ്‌ ജോണ്‍ തുടങ്ങിയവര്‍ പെസഹാ തിരുനാളിനുവേണ്ട ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ധാരാളം വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുക്ക്‌ അനുഗ്രഹങ്ങള്‍ പ്രാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.