You are Here : Home / USA News

നോര്‍ത്ത്‌ അമേരിക്കന്‍ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ യാത്രമംഗളങ്ങള്‍ ഏറ്റുവാങ്ങി റവ. ഷാജി തോമസ്‌

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, April 03, 2015 12:42 hrs UTC

ഫിലാഡല്‍ഫിയ: മാര്‍ത്തോമാ യുവജനസഖ്യം നോര്‍ത്ത്‌ അമേരിക്ക - യൂറോപ്പ്‌ ഭദ്രാസനത്തിന്‌ കര്‍മ്മനിരതമായ നേതൃത്വം നല്‍കിയ ഉപാധ്യക്ഷന്‍ റവ. ഷാജി തോമസിനു ഭദ്രാസന യുവജന സഖ്യം സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കി. ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ സംഘടിപ്പിച്ച ഭദ്രാസന യുവജനസഖ്യത്തിന്റെ യാത്രയയപ്പ്‌ സമ്മേളനം ഷാജി തോമസ്‌ അച്ചനോടുള്ള സഖ്യാംഗങ്ങളുടെ സ്‌നേഹനിര്‍ഭരമായ യാത്രാ ആശംസകളുടെ വേദിയായി മാറി. സഭയുടെ ക്രമീകരണം അനുസരിച്ച്‌ കേരളത്തിലേക്ക്‌ സ്ഥലംമാറിപ്പോകുന്ന റവ. ഷാജി തോമസ്‌ കഴിഞ്ഞ നാളുകളില്‍ സമാനതകളില്ലാത്ത നേതൃത്വമാണ്‌ ഭദ്രാസന യുവജനസഖ്യത്തിന്‌ നല്‍കിയത്‌.

 

മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ക്രിസ്‌തു കേന്ദ്രീകൃത പ്രവര്‍ത്തനശൈലിയിലൂടെ പുതിയ കര്‍മ്മപരിപാടികള്‍ കാഴ്‌ചവെയ്‌ക്കുവാന്‍ ഷാജി അച്ചന്റെ നേതൃത്വത്തിലൂടെ ഭദ്രാസന യുവജനസഖ്യത്തിന്‌ സാധിച്ചു. യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മിഷന്‍ ബോര്‍ഡ്‌, യുവധാര, കട്ടാക്കട വൃദ്ധസദനം സഹായ പദ്ധതി, ഭദ്രാസന യുവജന സമ്മേളനം, യുവജനവാരം, പഠന സമ്മേളനങ്ങള്‍, റീജിയന്‍ സെന്റര്‍ ശാഖാതല പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം വ്യക്തമായ കാഴ്‌ചപ്പാടുകളോടുകൂടിയ പ്രവര്‍ത്തനശൈലിക്കുടമയായിരുന്ന ഷാജി തോമസിന്റെ നേതൃത്വം ഭദ്രാസന യുവജന സഖ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ധന്യമായ നിമിഷങ്ങള്‍ സമ്മാനിച്ചിരുന്നു. ഭദ്രാസന യുവജനസഖ്യത്തിന്റെ പുതിയ ഉപാധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ഇടവക വികാരികൂടിയായിരിക്കുന്ന റവ. ബിനു ശാമുവേലിനെ സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുകയും, പുതിയ കര്‍മ്മപരിപാടികളിലൂടെ സഖ്യത്തെ മുന്നോട്ടുനയിക്കുവാന്‍ ദൈവം ബലപ്പെടുത്തട്ടെ എന്ന്‌ ആശംസിക്കുകുയം ചെയ്‌തു.

 

 

സമ്മേളനത്തില്‍ റവ. ബിനു സി ശാമുവേല്‍ മുഖ്യധ്യാന പ്രഘോഷണം നടത്തി. അസന്‍ഷന്‍ മാര്‍ത്തോമാ യുജജനസഖ്യം സെക്രട്ടറി ജോജി സാമുവേല്‍ സമ്മേളനത്തിനെത്തിയ ഏവരേയും സ്വാഗതം ചെയ്‌തു. ഭദ്രാസന യുവജനസഖ്യത്തിന്റെ സ്‌നേഹോപഹാരം ട്രഷറര്‍ മാത്യു തോമസ്‌ ഷാജി അച്ചന്‌ സമ്മാനിക്കുകയും യോഗത്തിനെത്തിയ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്‌തു. യുവജനസഖ്യം ഭദ്രാസന സെക്രട്ടറി റെജി ജോസഫ്‌, മുന്‍ യുവജനസഖ്യം കൗണ്‍സില്‍ അംഗം ബിനു സി. തോമസ്‌ എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്ന്‌ സംസാരിച്ചു. അസന്‍ഷന്‍ മാര്‍ത്തോമാ ഗായകസംഘം, ക്രിസ്‌തോസ്‌ മാര്‍ത്തോമാ ഗായകസംഘം എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന്‌ റവ. ഷാജി തോമസ്‌ ഭദാസന യുവജനസഖ്യമായി കഴിഞ്ഞ നാളുകളില്‍ ലഭിച്ച നിര്‍ലോഭമായ സഹകരണത്തിനും സ്‌നേഹത്തിനും നന്ദി അര്‍പ്പിച്ച്‌ സംസാരിക്കുകയും തുടര്‍ങ്ങുന്നള്ള സഖ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ ആശംസകളും നേരുകയും ചെയ്‌തു. ഷാജി അച്ചനോടൊപ്പം ബിനു കൊച്ചമ്മ, മക്കളായ ഐറിന്‍, ജോവാന്‍ എന്നിവരും യാത്രയയപ്പ്‌ സമ്മേളനത്തില്‍ പങ്കെടുത്തു. ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.